മുഖകാന്തി കൂട്ടാൻ തൈര്; ഉപയോ​ഗിക്കേണ്ട വിധം ഇങ്ങനെ...

By Web Team  |  First Published Jul 16, 2024, 12:11 PM IST

തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, മുഖത്തെ കരുവാളിപ്പ് മാറ്റുകയും, പാടുകളെ അകറ്റുകയും ചര്‍മ്മത്തിന്‍റെ സ്വാഭാവിക തിളക്കം കൊണ്ടുവരുകയും ചെയ്യും.


നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തൈര് നല്ലതാണ്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, മുഖത്തെ കരുവാളിപ്പ് മാറ്റുകയും, പാടുകളെ അകറ്റുകയും ചര്‍മ്മത്തിന്‍റെ സ്വാഭാവിക തിളക്കം കൊണ്ടുവരുകയും ചെയ്യും. തൈരിലെ ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവിനെ തടയാനും സഹായിക്കും. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റാനും ഗുണം ചെയ്തേക്കും. 

മുഖത്തെ കരുവാളിപ്പ് മാറ്റാന്‍  ഒരു ടീസ്പൂണ്‍ തൈരും ഒരു നുള്ള് നാരങ്ങാ നീരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20  മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറാന്‍ ഈ പാക്ക് സഹായിക്കും. 

Latest Videos

കടലമാവ്, തൈര്, മഞ്ഞൾപ്പൊടി ഇവ ചേർന്ന മിശ്രിതം മുഖത്ത് പുരട്ടുന്നത് കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും. അതുപോലെ രണ്ട് ടീസ്പൂൺ ഓട്സ് പൊടിയിൽ ഒരു ടീസ്പൂൺ തൈരും റോസ് വാട്ടറും ചേർത്ത്  പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ മിശ്രിതം 10 മുതല്‍ 15 മിനിറ്റ് വരെ മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകാം. മുഖത്തെ ചുളിവുകളെ തടയാന്‍ ഈ പാക്ക് സഹായിക്കും. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: ഫാറ്റി ലിവർ രോഗത്തെ തടയാന്‍ നിർബന്ധമായും ഒഴിവാക്കേണ്ട മൂന്ന് പാനീയങ്ങള്‍

youtubevideo

click me!