കാറിന്‍റെ സണ്‍റൂഫില്‍ നിന്നുകൊണ്ട് ചുംബിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന യുവ ജോഡിയെ ആണ് വീഡിയോയില്‍ കാണുന്നത്. ധരണി എന്ന യൂസര്‍ നെയിമിലുള്ള വ്യക്തിയാണ് എക്സില്‍ (മുമ്പത്തെ ട്വിറ്റര്‍) വീഡിയോ ആദ്യമായി പങ്കുവച്ചത്.
സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് നാം കാണാറ്. ഇവയില്‍ മിക്ക വീഡിയോകളും കാഴ്ചക്കാരെ കൂട്ടുന്നതിനായി മാത്രം ബോധപൂര്‍വം തയ്യാറാക്കുന്നവയായിരിക്കും. അതേസമയം യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന വീഡിയോകള്‍ക്കാണ് എപ്പോഴും പ്രേക്ഷകര്‍ കൂടുതലുണ്ടാവുക. വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നതും ഇത്തരത്തിലുള്ള വീഡിയോകള്‍ തന്നെയായിരിക്കും.
ഇങ്ങനെ വരുന്ന വീഡിയോകള്‍ പലപ്പോഴും നിയമലംഘനങ്ങളും, അപകടങ്ങളും, അപ്രതീക്ഷിതമായി സംഭവിക്കുന്ന പ്രശ്നങ്ങളുമെല്ലാം തുറന്നുകാണിക്കുന്നതും ആകാറുണ്ട്. സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണൊരു വീഡിയോ.
undefined
കാറിന്‍റെ സണ്‍റൂഫില്‍ നിന്നുകൊണ്ട് ചുംബിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന യുവ ജോഡിയെ ആണ് വീഡിയോയില്‍ കാണുന്നത്. ധരണി എന്ന യൂസര്‍ നെയിമിലുള്ള വ്യക്തിയാണ് എക്സില്‍ (മുമ്പത്തെ ട്വിറ്റര്‍) വീഡിയോ ആദ്യമായി പങ്കുവച്ചത്. ഹൈദരാബാദ് നഗരത്തില്‍ നിന്നാണത്രേ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന എസ്യുവി കാര്‍. അതിന്‍റെ സണ്‍റൂഫില്‍ നിന്നുകൊണ്ടാണ് യുവ ജോഡിയുടെ പ്രണയം. ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. പൊലീസ് ഇതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത് സുരക്ഷിതമല്ലാത്ത ഡ്രൈവിംഗിനെ പ്രോത്സാഹിപ്പിക്കുന്നതും അതുപോലെ പൊതുജനത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ചയുമാണെന്നാണ് കാരണമായി ഇവര്‍ വിശദീകരിച്ചത്.
എന്നാല്‍ രണ്ട് തരത്തിലാണ് ആളുകള്‍ വീഡിയോയോട് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ഒരു വിഭാഗം പേര്‍ ഇതില്‍ നടപടിയെടുക്കണം, ഇത് സുരക്ഷിതമല്ല- അല്ലെങ്കില്‍ പൊതുജനം കാണ്‍കെ ഇതൊന്നും ചെയ്തുകൂട എന്ന അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. അതേസമയം മറുവിഭാഗമാകട്ടെ, അവരുടെ സ്വന്തം കാറില്‍ അവര്‍ സ്വതന്ത്രമായി പ്രണയിച്ച് കടന്നുപോകുന്നതില്‍ എന്താണ് തെറ്റ്, സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് ആയി തോന്നുന്നില്ല- അതുപോലെ മോശമായ പെരുമാറ്റമായും തോന്നുന്നില്ല എന്ന അഭിപ്രായവും പങ്കുവയ്ക്കുന്നു.
ഇത്തരത്തില്‍ ഓടുന്ന ബൈക്കിലിരുന്നും കാറിന് മുകളില്‍ ഇരുന്നുമെല്ലാം റൊമാൻസിലേര്‍പ്പെടുന്ന ജോഡികളുടെ വീഡിയോകള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയിയല്‍ വൈറലാകാറുണ്ട്. ഇവയില്‍ പക്ഷേ പലതും അപകടകരമായ ഡ്രൈവിംഗ് ആണ് കാണിക്കാറ്. എന്നാലീ വീഡിയോയില്‍ അങ്ങനെ കാണുന്നില്ലെന്നാണ് ധാരാളം പേര്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ചര്‍ച്ച കൊഴുത്തതോടെ വീഡിയോ വ്യാപകമായ രീതിയില്‍ പങ്കുവയ്ക്കപ്പെടുകയാണ്.
വൈറലായ വീഡിയോ കണ്ടുനോക്കൂ...
Hope will take action on this unsafe driving mode & Inconvenience caused to public.. pic.twitter.com/K2QgqgpStp
— Dharani (@DharaniBRS)Also Read:- വൃത്തിഹീനമായ സാഹചര്യത്തില്‍ നൂഡില്‍സ് തയ്യാറാക്കുന്ന വീഡിയോ വൈറലാകുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-