മാലിദ്വീപില്‍ വച്ചാണ് ഇവര്‍ നാല് മിനിറ്റും ആറ് സെക്കന്‍റും നേരം ചുംബിച്ചത്. വിവാഹം നിശ്ചയം കഴിഞ്ഞ ദമ്പതികള്‍ ദക്ഷിണാഫ്രിക്കയിലാണ് താമസം.
വെള്ളത്തിനടിയില്‍ പരസ്പരം ചുംബിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബെത്ത് നീലിനും മൈല്‍സ് ക്ലൂട്ടിയറും. ലോകത്തെ വെള്ളത്തിനടിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനം എന്ന ഗിന്നസ് റെക്കോര്‍ഡാണ് ഈ പ്രണയിതാക്കള്‍ സ്വന്തമാക്കിയിരിക്കുന്നത്.
മാലിദ്വീപില്‍ വച്ചാണ് ഇവര്‍ നാല് മിനിറ്റും ആറ് സെക്കന്‍റും നേരം ചുംബിച്ചത്. വിവാഹം നിശ്ചയം കഴിഞ്ഞ ദമ്പതികള്‍ ദക്ഷിണാഫ്രിക്കയിലാണ് താമസം. മൂന്ന് വര്‍ഷം മുമ്പാണ് വെള്ളത്തിനടിയില്‍ വച്ച് ചുംബിക്കാം എന്ന ആശയം ഇവര്‍ക്കുണ്ടായത്. അങ്ങനെ അതിനുള്ള പരിശീലനം ചെയ്യുകയായിരുന്നു മുങ്ങള്‍ വിദഗ്ധരായ ഈ ദമ്പതികള്‍.
ഏറെ പ്രയാസവും വെല്ലുവിളികള്‍ നിറഞ്ഞതുമായിരുന്നു ഇതൊന്നും ശ്വാസം കിട്ടാതെ ബുദ്ധിമുട്ട് വരെ ഉണ്ടായെന്നും ക്ലൂട്ടിയര്‍ പറഞ്ഞു. 13 വര്‍ഷം മുമ്പുള്ള മൂന്ന് മിനിറ്റും 24 സെക്കന്‍റും ചുംബിച്ചു എന്ന റെക്കോര്‍ഡാണ് ഇവര്‍ തകര്‍ത്തത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതും. പലരും ദമ്പതികളെ അഭിനന്ദിച്ചു കൊണ്ടാണ് കമന്‍റുകള്‍ ചെയ്തത്. മനോഹരമായ ദൃശ്യങ്ങള്‍ എന്നും ചിലര്‍ കമന്‍റ് ചെയ്തു.
അതേസമയം, ഇന്ന് ഫെബ്രുവരി 14, വാലന്‍റൈൻസ് ഡേ അഥവാ പ്രണയിതാക്കളുടെ ദിനമാണ്. പ്രണയമെന്ന അനശ്വര വികാരത്തിന്‍റെ ആഘോഷമാണ് ഇന്നേ ദിവസം ലോകമെമ്പാടും കാണാനാവുക. കാമുകീ - കാമുകന്മാരും പങ്കാളികളും പരസ്പരം സമ്മാനങ്ങള്‍ നല്‍കിയും സ്നേഹം പറഞ്ഞും ആഘോഷിക്കുമ്പോള്‍, പ്രണയിതാക്കളില്ലാത്തവര്‍ പ്രണയത്തിന് വേണ്ടിയുള്ള കാത്തിരിപ്പില്‍ തന്നെ ഈ ദിനം ആഘോഷിച്ച് പോകുന്നു. ചുരുക്കം ചിലര്‍ മാത്രമാണ് 'വാലന്‍റൈൻസ് ഡേ' മനസു കൊണ്ടെങ്കിലും ആഘോഷിക്കാതെ കടന്നുപോകുന്നവര്‍.