'ഞങ്ങള്‍ക്ക് ലോട്ടറി അടിച്ചത് പോലെയാണ് തോന്നുന്നത്. അധികമാര്‍ക്കും ലഭിക്കാത്ത ഭാഗ്യം. ഞങ്ങള്‍ക്ക് കുട്ടികളെ നോക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ഞങ്ങള്‍ ഏറെ സന്തോഷത്തിലാണ്. വലിയൊരു വീടുമുണ്ട് ഞങ്ങള്‍ക്ക്. പിന്നെയെന്താണ് പ്രശ്നം...'- ഇരുവരും ചോദിക്കുന്നു.
വിവാഹജീവിതത്തിലേക്ക് കടന്ന് അല്‍പദൂരം ഒരുമിച്ച് കടന്നുപോയിക്കഴിയുമ്പോള്‍ ഒരു കുഞ്ഞിനായി ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ അപ്പോഴും എത്ര കുഞ്ഞുങ്ങള്‍ ആകാമെന്നതില്‍ മിക്കവര്‍ക്കും ഒരു തീരുമാനമുണ്ടായിരിക്കും. രണ്ടോ മൂന്നോ കുഞ്ഞുങ്ങളില്‍ അധികം കുഞ്ഞുങ്ങളുണ്ടാകാൻ ഇന്ന് കൂടുതല്‍ പേരും താല്‍പര്യപ്പെടാറില്ല എന്നതാണ് സത്യം.
വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകളും, പ്രതികൂലമായ സാമൂഹിക സാഹചര്യങ്ങളും, തൊഴില്‍സംബന്ധമായ പ്രശ്നങ്ങളുമെല്ലാം ഇതില്‍ സ്വാധീനം ചെലുത്തുന്നു. അതേസമയം ചിലപ്പോഴെങ്കിലും ഒരു കുഞ്ഞിന് വേണ്ടി തയ്യാറെടുത്ത ശേഷം ഇരട്ടകളോ, അല്ലെങ്കില്‍ അതിലധികം കുഞ്ഞുങ്ങളോ ഒരേ പ്രസവത്തിലൂടെ നേടിയവരുമുണ്ട്.
സമാനമായൊരു സംഭവമാണിപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. പോളണ്ടില്‍ നിന്നാണ് ഈ വാര്‍ത്ത വന്നിരിക്കുന്നത്. വിൻസ് ക്ലാര്‍ക്ക് എന്നയാളും ഇദ്ദേഹത്തിന്‍റെ ഭാര്യ ഡൊമിനിക്കയും തങ്ങളുടെ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ശേഷം എട്ടാമതൊരു കുഞ്ഞിനായി ആഗ്രഹിച്ചതാണ്. അങ്ങനെ ഡൊമിനിക്ക ഗര്‍ഭം ധരിച്ചു.
അധികം വൈകാതെ തന്നെ ഇവരുടെ വയറ്റില്‍ മൂന്നിലധികം കുഞ്ഞുങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായി ദമ്പതികള്‍. ഒടുവില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച ഡൊമിനിക്ക പ്രസവിച്ചു. സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തപ്പോള്‍ ആകെ അഞ്ച് പേര്‍.
ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചയിടത്ത് അഞ്ച് കുഞ്ഞുങ്ങളെ കിട്ടിയപ്പോള്‍ അമ്പരപ്പിന് പകരം സന്തോഷം തന്നെയാണ് ഈ കുടുംബത്തില്‍. ഇപ്പോള്‍ ആകെ 12 കുട്ടികളുടെ മാതാപിതാക്കളായിരിക്കുകയാണ് വിൻസ് ക്ലാര്‍ക്കും ഡൊമിനിക്കയും. ഇത്രയധികം കുട്ടികളാകുമ്പോള്‍ അവരെ നോക്കാനും വളര്‍ത്താനുമെല്ലാം ബുദ്ധിമുട്ടല്ലേ എന്ന ചോദ്യത്തിന് പ്രസന്നമായ മറുപടിയാണ് ഇവര്‍ക്ക് നല്‍കാനുള്ളത്.
'ഞങ്ങള്‍ക്ക് ലോട്ടറി അടിച്ചത് പോലെയാണ് തോന്നുന്നത്. അധികമാര്‍ക്കും ലഭിക്കാത്ത ഭാഗ്യം. ഞങ്ങള്‍ക്ക് കുട്ടികളെ നോക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ഞങ്ങള്‍ ഏറെ സന്തോഷത്തിലാണ്. വലിയൊരു വീടുമുണ്ട് ഞങ്ങള്‍ക്ക്. പിന്നെയെന്താണ് പ്രശ്നം...'- ഇരുവരും ചോദിക്കുന്നു.
നേരത്തെ ഇവര്‍ക്കുളള കുട്ടികളില്‍ നാല് പേര്‍ ഇരട്ടകളായി രണ്ട് പ്രസവത്തിലൂടെ ഉണ്ടായതാണ്.
Also Read:- ഒരു കുഞ്ഞിനായുള്ള തയ്യാറെടുപ്പിലാണോ? എങ്കില്‍ ഈ ശീലങ്ങളെല്ലാം ഉപേക്ഷിക്കൂ...