ഒന്നും രണ്ടും കോടി രൂപയുടെ അല്ല, പതിമൂന്ന് കോടിയുടെ വൈനാണ് ഇവര്‍ സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാരെ കബളിപ്പിച്ച് കവര്‍ന്നത്. 2021ല്‍സ്പെയിനിലാണ് ആരെയും അത്ഭുതപ്പെടുത്തുന്ന ഈ കവര്‍ച്ച നടന്നത്.
അറിയുമ്പോള്‍ തന്നെ അമ്പരപ്പോ ഞെട്ടലോ തോന്നിപ്പിക്കുന്ന എത്രയോ മോഷണകഥകള്‍ നിങ്ങള്‍ കേട്ടിരിക്കും. പല സംഭവങ്ങളും സിനിമാക്കഥകളെ വെല്ലുന്ന തരത്തിലുള്ളതായിരിക്കും. അത്രയും കൃത്യതയോടെയുള്ള ആസൂത്രണം, അത് നടപ്പിലാക്കിയ മികവ് എന്നിവയെല്ലാം നമ്മെ ആശ്ചര്യപ്പെടുത്താറുണ്ട്.
സമാനമായ രീതിയിലുള്ള ഒരു മോഷണക്കേസില്‍ ഇപ്പോള്‍ കോടതി വിധി വന്നിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടൊരു മോഷണമാണിത്. ഒരു സ്റ്റാര്‍ ഹോട്ടലില്‍ കയറി ജീവനക്കാരെ കബളിപ്പിച്ച ശേഷം ദമ്പതികള്‍ കോടിക്കണക്കിന് രൂപയുടെ വൈൻ മോഷ്ടിച്ചതാണ് സംഭവം.
ഒന്നും രണ്ടും കോടി രൂപയുടെ അല്ല, പതിമൂന്ന് കോടിയുടെ വൈനാണ് ഇവര്‍ സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാരെ കബളിപ്പിച്ച് കവര്‍ന്നത്. 2021ല്‍സ്പെയിനിലാണ് ആരെയും അത്ഭുതപ്പെടുത്തുന്ന ഈ കവര്‍ച്ച നടന്നത്.
സൗന്ദര്യമത്സരങ്ങളില്‍ തിളങ്ങിനിന്നൊരു യുവതി. ഇവരും ഭര്‍ത്താവും ചേര്‍ന്നാണ് പതിമൂന്ന് കോടിയുടെ മോഷണം നടത്തിയിരിക്കുന്നത്. ഇരുവരും ഹോട്ടലില്‍ അതിഥികളായി എത്തി. ശേഷം ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് വൈൻ സൂക്ഷിക്കുന്നയിടത്ത് കയറിപ്പറ്റി.
ജീവനക്കാരെ ഓരോ തവണയും ശ്രദ്ധ തെറ്റിച്ചിരുന്നത് യുവതിയായിരുന്നുവത്രേ. അവര്‍ രാത്രി വൈകിയ ശേഷം മുറിയിലേക്ക് എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യും. മിക്കവാറും അടുക്കളയില്‍ ഒരാളൊക്കെയേ ആ സമയത്തുണ്ടാകൂ. അവരുടെ ശ്രദ്ധ ഓര്‍ഡറിലേക്ക് പോകുന്ന സമയത്ത് യുവതിയുടെ ഭര്‍ത്താവ് വൈൻ മോഷണത്തിന് പോകും.
വില കൂടിയ വൈനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്റ്റോറിന്‍റെ താക്കോല്‍ മോഷ്ടിച്ച ശേഷമായിരുന്നു വൈൻ കുപ്പികള്‍ കടത്തിയത്. ഇത്തരത്തില്‍ ഒരു കോടിയിലധികം രൂപ വരുന്ന വൈൻ അടക്കം പല വൈനുകളും പലപ്പോഴായി ഇവര്‍ കടത്തുകയായിരുന്നു. എന്നാല്‍ മോഷണം വിദഗ്ധമായി നടത്തിയെങ്കിലും ദമ്പതികള്‍ ഒരു വര്‍ഷത്തിനകം തന്നെ പിടിക്കപ്പെടുകയായിരുന്നു.
ഇരുവര്‍ക്കും നാലും നാലരയും വര്‍ഷം വീതം തടവും വൻ തുക പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഏതാണ്ട് ആറരക്കോടി രൂപയാണ് ഇരുവരും പിഴയായി ഹോട്ടലിന് നല്‍കേണ്ടത്.
Also Read:- അഞ്ച് മക്കളെ കൊന്ന കേസില്‍ തടവില്‍ കഴിഞ്ഞ അമ്മയ്ക്ക് ഒടുവില്‍ ദയാവധം