ഹോട്ടല്‍ മുറിയിലെ ഒളിക്യാമറ കയ്യോടെ പൊക്കി യുവതിയും യുവാവും; ഒളിക്യാമറ എങ്ങനെ കണ്ടെത്താം?

By Web Team  |  First Published Nov 25, 2022, 11:27 AM IST

പലപ്പോഴും പരിശോധനകളൊന്നും നടക്കാതിരിക്കുന്നത് മൂലം ഏറെ സുഖകരമായ രീതിയിലാണ് പ്രതികള്‍ ഇത്തരം മോശം പ്രവണതയുമായി മുന്നോട്ടുപോകുന്നത്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പുറത്ത് ശുചിമുറികളുപയോഗിക്കാൻ മടിക്കുന്ന സ്ത്രീകളും ഹോട്ടല്‍ മുറികളുപയോഗിക്കാൻ മടിക്കുന്നവരും നിരവധിയാണ്.


ശുചിമുറികളിലും ഹോട്ടല്‍ മുറികളിലുമെല്ലാം ഒളിക്യാമറ വച്ച് സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കേട്ടിട്ടില്ലേ? ഇത്തരം സംഭവങ്ങള്‍ ഇന്ന് എല്ലായിടത്തും വ്യാപകമാണ്. പലപ്പോഴും പരിശോധനകളൊന്നും നടക്കാതിരിക്കുന്നത് മൂലം ഏറെ സുഖകരമായ രീതിയിലാണ് പ്രതികള്‍ ഇത്തരം മോശം പ്രവണതയുമായി മുന്നോട്ടുപോകുന്നത്.

ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പുറത്ത് ശുചിമുറികളുപയോഗിക്കാൻ മടിക്കുന്ന സ്ത്രീകളും ഹോട്ടല്‍ മുറികളുപയോഗിക്കാൻ മടിക്കുന്നവരും നിരവധിയാണ്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് അനുവാദമില്ലാതെ നുഴഞ്ഞുകയറുന്ന ഈ മാനസികാവസ്ഥ തീര്‍ത്തും അനാരോഗ്യകരവും കുറ്റകരവുമാണ്. 

Latest Videos

ഇപ്പോഴിതാ ബ്രസീലില്‍ ഒരു ഹോട്ടല്‍ മുറിയില്‍ വിദഗ്ധമായി ഒളിപ്പിച്ചിരുന്ന ക്യാമറ യുവതിയും യുവാവും കണ്ടെടുത്തത് ഏറെ ശ്രദ്ധ നേടുകയാണ്. വിനോദസഞ്ചാരത്തിനിടെ സ്വന്തം നാട്ടില്‍ നിന്ന് ഏറെ ദൂരെയായി ഒരു ഹോട്ടലില്‍ മുറിയെടുത്തതായിരുന്നു അന്ന ലൂസിയ ബെസെറ എന്ന യുവാവും ജൂലിയ സ്റ്റോപ്പ എന്ന യുവതിയും. ഇരുവരും പങ്കാളികളാണ്.

ഒരു പ്രമുഖ ട്രാവല്‍ കമ്പനി മുഖാന്തരമാണ് ഇവര്‍ ഹോട്ടല്‍ മുറിയും മറ്റും ബുക്ക് ചെയ്തിരുന്നത്. ഇതനുസരിച്ച് സ്ഥലത്തെത്തി മുറിയില്‍ ചെക്കിൻ ചെയ്തു. ശേഷം അധികം വൈകാതെ തന്നെ ഒളിക്യാമറ ഇവരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. 

മുറിയില്‍ ബെഡിന് എതിര്‍വശത്തായി വാതിലിന് മുകളിലായുള്ള ഒരു വാര്‍ഡ്രോബിലെ ചെറിയ വട്ടത്തിലുള്ള ഭാഗത്ത് നിന്ന് ഒരു മിന്നല്‍ വന്നതായി സ്റ്റോപ്പയ്ക്ക് തോന്നുകയായിരുന്നു. സംശയം തോന്നിയതോടെ ഇവര്‍ മൊബൈല്‍ വെളിച്ചം ഓണ്‍ ചെയ്ത് അതിലേക്ക് അടിച്ചുനോക്കി. ഫ്ളാഷ് അടിച്ച് ഫോട്ടോ എടുത്തുനോക്കിയപ്പോഴാകട്ടെ അതിനകത്തെ ക്യാമറ വ്യക്തമായി കാണാനുമായി. 

അപ്പോള്‍ തന്നെ ഇരുവരും ട്രാവല്‍ കമ്പനിയെ വിവരമറിയിക്കുകയും പരാതി കൈമാറുകയും ചെയ്തു. ഇതിന് പുറമെ പൊലീസിലും വിവരമറിയിച്ചു. വളറെ വിദഗ്ധമായി ഘടിപ്പിച്ച ക്യാമറയാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സംഭവം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. 

ഒളിക്യാമറകള്‍ എങ്ങനെ കണ്ടെത്താം...

ശുചിമുറിയിലോ ഹോട്ടല്‍ മുറിയിലോ ഒളിപ്പിച്ചിട്ടുള്ള ഒളിക്യാമറകള്‍ എങ്ങനെ കണ്ടെത്താം? 

മുറിയിലെ ഉപകരണങ്ങള്‍ കബോഡുകള്‍ എന്നിങ്ങനെ എവിടെ വേണമെങ്കിലും ഇത്തരം ക്യാമറകളൊളിപ്പിക്കാം. ഫയര്‍ അലാം, ഷവര്‍ ഹെഡ്, പ്ലഗ് പോയിന്‍റുകള്‍ എന്നിങ്ങനെ പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്ത വിവിധയിടങ്ങളില്‍ ക്യാമറ ഒളിപ്പിക്കാം. 

സെക്യൂരിറ്റി എക്സ്പര്‍ട്ടായ മാര്‍കസ് ഹച്ചിൻസ് ഒരു വര്‍ഷം മുമ്പ് പങ്കുവച്ച വീഡിയോ കണ്ടുനോക്കൂ. എങ്ങനെ ഒളിക്യാമറകള്‍ കണ്ടെത്താമെന്നതിനൊരു പരിശീലനം നല്‍കുകയാണിദ്ദേഹം. 

 

Also Read:- കിടപ്പറയില്‍ സുഗന്ധം വേണം, കാരണം അറിയാമോ?

click me!