ഭർത്താവിന്‍റെ 'വെള്ളംകുടി' കാരണം സെക്‌സിന് വിസമ്മതിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഒരു ഭാര്യ. ഇംഗ്ലീഷ് ടെലിവിഷന്‍ അവതാരകയും മോഡലുമായ ക്ളോഡിയ വിങ്കിൾമാനാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ഒരു വ്യക്തിയുടെ ലൈംഗിക താല്‍പര്യങ്ങള്‍ ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ പല കാരണങ്ങള്‍ കൊണ്ടും ലൈംഗികതയില്‍ താല്‍പര്യം കുറയാം. എന്നാൽ പങ്കാളി വെള്ളം കുടിക്കുന്നത് കൊണ്ട് ഒരാള്‍ക്ക് സെക്സിനോട് താല്‍പര്യം കുറയുമെന്ന് ആരും കേട്ടിട്ടുണ്ടാകില്ല.
ഭർത്താവ് വെള്ളം കുടിച്ചാല്‍ താന്‍ സെക്‌സിന് വിസമ്മതിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഒരു ഭാര്യ ഇവിടെ. ഇംഗ്ലീഷ് ടെലിവിഷന്‍ അവതാരകയും മോഡലുമായ ക്ളോഡിയ വിങ്കിൾമാനാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
വെള്ളത്തോടുള്ള ക്ളോഡിയയുടെ വളരെ വിചിത്രമായ ഭയമാണ് ഇതിന് കാരണം. ഭർത്താവ് വെള്ളം കുടിച്ചു എന്നറിഞ്ഞാൽ ചുംബിക്കുകയോ ഒപ്പമുറങ്ങുകയോ ചെയ്യില്ലെന്നും 48കാരി പറയുന്നു. ബിബിസിവണ്ണിലെ അവതാരകയാണ് ക്ളോഡിയ.
വെള്ളം ഇഷ്‌ടമല്ലെന്നും താന്‍ വെള്ളം കുടിക്കാറില്ലെന്നും ക്ളോഡിയ പറയുന്നു. തന്റെ ഭർത്താവിനാകട്ടെ വെള്ളം കുടിക്കാന്‍ ഇഷ്ടമാണ്. ആരെങ്കിലും വെള്ളംകൊണ്ടുകൊടുക്കുകയോ ഭർത്താവ് അത് കുടിക്കുകയോ ചെയ്താല്‍ തനിക്ക് വല്ലാത്ത അറപ്പുളവാകും. വായ് എപ്പോഴും ഡ്രൈ ആയിരിക്കുന്ന ആളെയാണ് തനിക്ക് താല്‍പര്യമെന്നും ക്ളോഡിയ പറയുന്നു.
തനിക്ക് ദാഹം തോന്നാറില്ല എന്നും വെള്ളം കുടിക്കാൻ താൽപര്യമില്ലാത്തവരെ തനിക്കു വളരെ ഇഷ്‌ടമാണെന്നും ഇവർ പറയുന്നു. 2000ത്തിലാണ് ക്ളോഡിയയും ക്രിസ് തൈക്കിയറും വിവാഹിതരാവുന്നത്. 20-ാം വിവാഹ വാർഷികം ആഘോഷിച്ച ഇവർക്ക് മൂന്ന് കുട്ടികളുണ്ട്.