ഒരു യുഎസ് കമ്പനിയുടെ സിഇഒ ആയ ബ്രാഡെൻ വെല്ലാക്കെ ആണ് ഒരു സെല്‍ഫിയിലൂടെ വിവാദത്തിലെത്തിയിരിക്കുന്നത്. ലിങ്കിഡിനിലാണ് ബ്രാഡെൻ സെല്‍ഫി പങ്കുവച്ചത്.
മുന്നറിയിപ്പ് കൂടാതെ ജോലി നഷ്ടമാകുന്നത് തീര്‍ച്ചയായും വ്യക്തികളെയും കുടുംബങ്ങളെയുമെല്ലാം വലിയ രീതിയിലാണ് ബാധിക്കുക. ഇത്തരത്തില്‍ പല കമ്പനികളും മുന്നറിയിപ്പ് കൂടാതെ തൊഴിലാളികളെ പിരിച്ചുവിടാറുണ്ട്. ചില കമ്പനികളെങ്കിലും ഇതിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെടുകയോ വിവാദങ്ങളില്‍ നിറയുകയോ ചെയ്യാറുണ്ട്. എന്നാല്‍ മിക്ക സന്ദര്‍ഭങ്ങളിലും തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടാല്‍ പോലും അത് ചര്‍ച്ചയാകാതെ പോവുകയാണ് പതിവ്.
ഇപ്പോഴിതാ തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഒരു കമ്പനി സിഇഒ തന്നെ വിവാദത്തിലായിരിക്കുകയാണ്. തൊഴിലാളികളെ പിരിച്ചുവിട്ടതോടെയല്ല, യഥാര്‍ത്ഥത്തില്‍ ഇദ്ദേഹം വിവാദത്തിലായത്. മറിച്ച് തൊഴിലാളികളെ പിരിച്ചുവിട്ടതിന് ശേഷം കരഞ്ഞുകൊണ്ടുള്ള ഫോട്ടോ പരസ്യമായി പങ്കുവച്ചതോടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.
undefined
ഒരു യുഎസ് കമ്പനിയുടെ സിഇഒ ആയ ബ്രാഡെൻ വെല്ലാക്കെ ആണ് ഒരു സെല്‍ഫിയിലൂടെ വിവാദത്തിലെത്തിയിരിക്കുന്നത്. ലിങ്കിഡിനിലാണ് ബ്രാഡെൻ സെല്‍ഫി പങ്കുവച്ചത്.
തന്‍റെ തൊഴിലാളികള്‍ ചിലരെ പുറത്താക്കേണ്ടിവന്നുവെന്നും ഇതിന്‍റെ ദുഖത്തിലാണ് താനെന്നും ഫോട്ടോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ ബ്രാഡെൻ പറയുന്നു.
'ഇത് ഷെയര്‍ ചെയ്യണമോ വേണ്ടയോ എന്ന് ഞാനൊരുപാട് ആലോചിച്ചു. ഞങ്ങള്‍ക്ക് ഞങ്ങളുടെ തൊഴിലാളികളില്‍ കുറച്ചുപേരെ പറഞ്ഞുവിടേണ്ടിവന്നു. സാമ്പത്തികപ്രശ്നങ്ങള്‍ തന്നെ പ്രധാന കാരണം. വേറെയും ചില കാരണങ്ങള്‍ കൂടിയുണ്ട്. എന്തായാലും അങ്ങനെ ചെയ്യേണ്ടിവന്നു. ഞാൻ തന്നെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. പണത്തിന് മാത്രം പ്രാധാന്യം നല്‍കി, അതുണ്ടാക്കാനുള്ള മുന്നോട്ടുപോക്കിനിടെ ആരൊക്കെ ബാധിക്കപ്പെട്ടു- വേദനിച്ചു എന്ന് ചിന്തിക്കാത്ത ഒരു ബിസിനസ്മാനായിരുന്നു ഞാനെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു. എന്നാല്‍ ഞാനതല്ല. എല്ലാ സിഇഒമാരും കഠിനഹൃദയരല്ല എന്നറിയിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഞാനെന്‍റെ തൊഴിലാളികളെ സ്നേഹിക്കുന്നു എന്ന് പറയുന്നത് ഒട്ടും പ്രൊഫഷണലല്ല. എന്നാല്‍ സത്യമതാണ്. അവര്‍ക്കും അതറിയാമെന്ന് ഞാൻ കരുതുന്നു. ഓരോരുത്തരെയും- അവരുടെ കഥകളെയും, അവരെ ചിരിപ്പിക്കുന്ന ഓരോന്നും, കരയിക്കുന്ന ഓരോന്നും എനിക്കറിയാം. അവരുടെ കുടുംബങ്ങള്‍, സുഹൃത്തുക്കള്‍ എല്ലാം... എല്ലാം... നല്ല മനുഷ്യരാണോ എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് ഞാൻ ഓരോ തൊഴിലാളിയെയും തെരഞ്ഞെടുത്തിട്ടുള്ളത്. ഇപ്പോള്‍ ഇതിലും മോശമായൊരു അവസ്ഥയിലേക്ക് ഞാൻ പോകാനില്ല...'- ബ്രാഡെൻ എഴുതി.
എന്നാല്‍ ഇത് വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. തൊഴിലാളികളെ പറഞ്ഞുവിട്ട ശേഷം കള്ളക്കണ്ണീരൊഴുക്കുന്ന മുതലാളിയാണ് ബ്രാഡനെന്നാണ് പ്രധാന വിമര്‍ശനം. ഇത്തരത്തിലുള്ള നാടകങ്ങള്‍ ഏവരും മനസിലാക്കുമെന്നും മനുഷ്യത്വരഹിതമായ നടപടിയെടുത്തിട്ട് മുതലക്കണ്ണീരൊഴുക്കുന്നത് ആരും വിശ്വസിക്കില്ലെന്നുമെല്ലാം മിക്കവരും അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നു.
ഒരു കമ്പനി സിഇഒ ആയിരിക്കാനുള്ള മാനസിക പാകത ബ്രാഡെനില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അല്ലായിരുന്നെങ്കില്‍ ഇത്രയും വലിയ തീരുമാനങ്ങളെടുത്തതിന്‍റെ പേരില്‍ ഇപ്പോള്‍ ദുഖിക്കില്ലായിരുന്നുവെന്നും ഇവര്‍ പറയുന്നു.
Also Read:- ഭാര്യയുടെ മുഖമുള്ള തലയിണയുമായി 'ടൂര്‍'; യുവാവിന്‍റെ ഫോട്ടോകള്‍ വൈറൽ