ഐസ്ക്രീം നിഷേധിച്ചതിന് പിന്നാലെ കടയുടെ മുന്നില്‍ ഇട്ടിരുന്ന ഫ്രീസറുകള്‍ യുവാവ് തല്ലിപൊളിക്കുകയായിരുന്നു. അവസാനമായി ഒരു തവണ കൂടി ഐസ്‌ക്രീം ചോദിച്ചതിന് ശേഷമായിരുന്നു ഫ്രീസര്‍ അടിച്ച് തകര്‍ത്തത്.
മകൾക്ക് ഐസ്ക്രീം നൽകാത്തതിന്റെ പേരിൽ അച്ഛൻ കടയിലെ ഫ്രീസർ അടിച്ചുതകർത്തു. സാനിറ്റൈസർ ബോട്ടിൽ ഘടിപ്പിച്ചിരിക്കുന്ന മെറ്റൽ സ്റ്റാൻഡ് ഉപയോഗിച്ചാണ് ഫ്രീസർ അടിച്ച് തകർത്തത്. വസായ് കൗൾ ഹെറിറ്റേജ് സിറ്റിയിലെ ഐസ്ക്രീം കടയ്ക്ക് സമീപം മെഡിക്കൽ സ്റ്റോറിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ ഇയാൾ ഫ്രീസർ അടിച്ചുതകർക്കുന്നത് വ്യക്തമായി കാണാം.
ഡിസംബർ 19നാണ് സംഭവം. തുറന്നിരുന്ന കടയിൽ ഒരാൾ ഐസ്‌ക്രീം ചോദിക്കുന്നതിന്റേയും കടയിലെ ഫ്രീസർ തകർക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്തുകൊണ്ടാണ് കടയുടമ ഐസ്‌ക്രീം നിഷേധിച്ചതെന്ന് വ്യക്തമല്ല.
ഐസ്‌ക്രീം നിഷേധിച്ചതിന് പിന്നാലെ കടയുടെ മുന്നിൽ ഇട്ടിരുന്ന ഫ്രീസറുകൾ യുവാവ് തല്ലിപൊളിക്കുകയായിരുന്നു. അവസാനമായി ഒരു തവണ കൂടി ഐസ്‌ക്രീം ചോദിച്ചതിന് ശേഷമായിരുന്നു ഫ്രീസർ അടിച്ച് തകർത്തത്. അജ്ഞാതനായ ഇയാൾക്കെതിരെ മണിക്പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.