ഇവിടെയൊരു നായ്ക്കുട്ടിയെ വളരെ സ്നേഹത്തോടെ സമീപിക്കുന്ന ഒരു പൂച്ചയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.
വ്യത്യസ്തമായ പല തരം വീഡിയോകളാണ് ദിവസവും നാം സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. ഇവയിൽ മൃഗങ്ങളുടെ വീഡിയോകൾക്ക് കാഴ്ചക്കാരേറെയാണ്. അത്തരമൊരു ക്യൂട്ട് വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. ഒരു വളര്‍ത്തുപൂച്ചയുടെയും നായ്ക്കുട്ടിയുടെയും വീഡിയോ ആണിത്.
സാധാരണയായി പൂച്ചകളും നായ്ക്കളും തമ്മില്‍ അത്ര രസത്തില്‍ അല്ലെന്നാണ് പറയാറ്. എന്നാല്‍ ഇവിടെയൊരു നായ്ക്കുട്ടിയെ വളരെ സ്നേഹത്തോടെ സമീപിക്കുന്ന ഒരു പൂച്ചയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.
ഉറങ്ങുന്ന നായ്ക്കുട്ടിയെ പൂച്ചക്കുട്ടിയുടെ പുറത്ത് കൊണ്ട് കിടത്തുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. നായ്ക്കുട്ടിയെ കിടത്തിയതോടെ പൂച്ചക്കുണ്ടായ ഭാവമാണ് ഏറ്റവും രസകരം. വളരെ സ്നേഹത്തോടെ അതിനെ കൊട്ടിപ്പിടിക്കുകയായിരുന്നു പൂച്ച ചെയ്തത്.
11.2 മില്യൺ പേരാണ് വീഡിയോ ഇതുവരെ കണ്ടത്. ഈ രണ്ട് മൃഗങ്ങൾ തമ്മിലുള്ള അതിമനോഹരമായ ബന്ധം പലരെയും വിസ്മയിപ്പിക്കുമെന്ന് ഉറപ്പാണെന്നാണ് വീഡിയോ കണ്ട് ഒരാൾ കമന്‍റിട്ടത്. 188.1k- ലധികം ലൈക്കുകളാണ് വീഡിയോക്ക് ലഭിച്ചത്. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തത്.
It seems…..
🎥Fairy Emerald pic.twitter.com/oX2p360ADt
അടുത്തിടെ മറ്റൊരു മിടുക്കന്‍ പൂച്ചയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വഴിയോര കച്ചവടക്കാരുടെ പൈസ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് ബോക്സിനുള്ളിൽ കിടക്കുന്ന പൂച്ചക്കുട്ടിയാണ് വീഡിയോ ആണ് വൈറലായത്. 'കാഷ്യർ' എന്ന പോലെ പൈസയ്ക്കു നടുവിൽ കിടക്കുകയാണ് ആശാന്‍. ബോക്സിനുള്ളിൽ നിന്നും ആരെങ്കിലും പൈസ എടുക്കാൻ ശ്രമിച്ചാൾ പൂച്ചക്കുഞ്ഞിന്‍റെ സ്വാഭാവം മാറും. ആള്‍ അക്രമാസക്തനാകും, ചിലപ്പോള്‍ കൈയില്‍ ഒരു കടിയും തരും. യോദ ഫോർ എവർ എന്ന ട്വിറ്റർ പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ബോക്സിനുള്ളിൽ നിന്നും പൈസയെടുക്കാൻ ശ്രമിച്ച കൈയിൽ കടിക്കാൻ ശ്രമിക്കുന്ന പൂച്ചക്കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. ചുരുങ്ങിയ സമയം കൊണ്ട് കാഷ്യർ പൂച്ചക്കുട്ടി വൈറലാവുകയും ചെയ്തു.
Also Read: അച്ഛന് കിട്ടിയ പുതിയ ജോലി; മകളുടെ പ്രതികരണം വൈറല്‍