എന്തായാലും വളര്‍ത്തുമൃഗങ്ങളുമായി ഫ്‌ളാറ്റുകള്‍ താമസിക്കുന്നവര്‍ക്ക് ഒരു താക്കീതായിരിക്കുകയാണ് സംഭവം. ഇങ്ങനെയുള്ള അപകടങ്ങളുണ്ടായാല്‍ പിറകെ നിയമനടപടി നേരിടേണ്ടി വരുമെന്ന ചിന്ത ചിലരിലെങ്കില്‍ അധികശ്രദ്ധയുണ്ടാക്കുമെന്നും അതുവഴി മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാമെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്
വളര്‍ത്തുമൃഗങ്ങളുടെ അവകാശസംരക്ഷണത്തിന് വേണ്ടി ശബ്ദിക്കുന്ന ധാരാളം പേരുണ്ട്. സമൂഹത്തിലെ ഇത്തരം കാര്യങ്ങള്‍ മനസിലാക്കാനും ഇടപെടാനുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളും നമുക്കിടയിലുണ്ട്. അത്തരത്തില്‍ രണ്ട് സംഘടനകള്‍ നല്‍കിയ പരാതിയില്‍ നിയമക്കുരുക്കിലായിരിക്കുകയാണ് താനെ സ്വദേശിയായ പ്രതീക് ഉത്തം എന്നയാള്‍.
ഇദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ നിന്ന് ഇദ്ദേഹവും കുടുംബവും വളര്‍ത്തിയിരുന്ന ആമ താഴെ വീണ് ചത്തതിനെ തുടര്‍ന്നാണ് രണ്ട് സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍ ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയത്. മജിവാഡയിലാണ് പ്രതീകിന്റെ ഫ്‌ളാറ്റ്. ഇക്കഴിഞ്ഞ മെയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇരുപതാം നിലയിലുള്ള ഫ്‌ളാറ്റില്‍ നിന്ന് അബദ്ധവശാല്‍ ആമ താഴേക്ക് വീഴുകയായിരുന്നു. വൈകാതെ തന്നെ അതിന് ജീവന്‍ നഷ്ടമാവുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ സന്നദ്ധസംഘടനകളിലെ അംഗങ്ങള്‍ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമപ്രകാരമാണ് പ്രതീകിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
Also Read:- ചിറകടിക്കാതെ പറക്കാം; കിടിലന്‍ വിദ്യയുമായി കടൽക്കാക്കയുടെ സവാരി; വീഡിയോ വൈറല്‍...
എന്തായാലും വളര്‍ത്തുമൃഗങ്ങളുമായി ഫ്‌ളാറ്റുകള്‍ താമസിക്കുന്നവര്‍ക്ക് ഒരു താക്കീതായിരിക്കുകയാണ് സംഭവം. ഇങ്ങനെയുള്ള അപകടങ്ങളുണ്ടായാല്‍ പിറകെ നിയമനടപടി നേരിടേണ്ടി വരുമെന്ന ചിന്ത ചിലരിലെങ്കില്‍ അധികശ്രദ്ധയുണ്ടാക്കുമെന്നും അതുവഴി മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാമെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona