പിങ്ക്, കറുപ്പ് നിറങ്ങളിലുള്ള അതിമനോഹരമായ ഓഫ് ഷോൾഡർ സിൽക്ക് ഗൗണിലാണ് കാൻ 2024-ലെ സിനിമാ ഗാല ഡിന്നറിന് കിയാര പ്രത്യക്ഷപ്പെട്ടത്.
കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ 77-ാമത് എഡിഷനില്‍ തിളങ്ങിയ കിയാര അദ്വാനിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പിങ്ക്, കറുപ്പ് നിറങ്ങളിലുള്ള അതിമനോഹരമായ ഓഫ് ഷോൾഡർ സിൽക്ക് ഗൗണിലാണ് കാൻ 2024-ലെ സിനിമാ ഗാല ഡിന്നറിന് കിയാര പ്രത്യക്ഷപ്പെട്ടത്.
വളരെ മൃദുവായ സാറ്റിന്‍ തുണി കൊണ്ടാണ് ഈ കോര്‍സെറ്റ് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓഫ് ഷോള്‍ഡര്‍ ആയിട്ടുള്ള നെക്ക്‌ലൈന്‍, കറുപ്പ് നെറ്റ് തുണി കൊണ്ടുള്ള നീണ്ട ഹാന്‍ഡ് ഹ്ലൗസുകള്‍, കറുപ്പ് വെല്‍വെറ്റില്‍ ഫിഷ് ടെയ്ല്‍, മുകള്‍ഭാഗത്തെ സാറ്റിന്‍ പിങ്ക് ഡിസൈന്‍ തുടങ്ങിയവയാണ് ഗൗണിനെ വ്യത്യസ്തമാക്കുന്നത്. പിങ്ക് നിറത്തില്‍ സാറ്റിന്‍ തുണിയില്‍ ഡിസൈന്‍ ചെയ്‌തെടുത്ത ഒരു ബൗ കൂടി ഗൗണിന്റെ പിന്നില്‍ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനിങ് കമ്പനിയായ നെട്രെറ്റ് ടാസിറോഗ്ലുവാണ് ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തത്. ഹൈ ബണ്‍ ഹെയറും ന്യൂഡ് പിങ്ക് ഷെയ്ഡിലുള്ള മേക്കപ്പുമാണ് ഇതിനൊപ്പം താരം തെരഞ്ഞെടുത്തത്.
undefined
രാജകുമാരിയെ പോലെ മനോഹരിയായി എത്തിയ കിയാരയുടെ കഴുത്തിലെ വിലയേറിയ നെക്ലേസും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇറ്റാലിയൻ ജ്വല്ലറി കമ്പനിയായ ബൾഗാരിയുടെ നെക്ലേസാണ് കിയാര അണിഞ്ഞത്. ഡയമണ്ട്-ക്രസ്റ്റഡ് ഇഴചേർന്ന നെക്ലേസില്‍ മഞ്ഞ കല്ലുകള്‍ പതിപ്പിച്ചിരുന്നു. ഏകദേശം 30 കോടി രൂപയുടെ നെക്ലേസാണ് കിയാര അണിഞ്ഞത്.
ഹൈ സ്ലിറ്റുള്ള ഐവറി നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് ആദ്യ ദിനം കിയാരയെത്തിയത്. ഡീപ് ലെങ്തില്‍ കഴുത്തുള്ള ഈ ഔട്ട്ഫിറ്റിന് രണ്ട് വ്യത്യസ്തമായ സ്ലീവുകളാണുള്ളത്. കഴുത്തില്‍ പിന്നിലേക്ക് നീണ്ടുകിടക്കുന്ന കേപ്പും വസ്ത്രത്തിന്‍റെ പ്രത്യേകതയാണ്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും കിയാര തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
Also read: സ്വര്‍ണ നിറത്തിലുള്ള ബോഡികോണ്‍ ഗൗണില്‍ തിളങ്ങി ശോഭിത ധൂലിപാല