Cannes 2024: സ്വര്‍ണ നിറത്തിലുള്ള ബോഡികോണ്‍ ഗൗണില്‍ തിളങ്ങി ശോഭിത ധൂലിപാല

By Web Team  |  First Published May 19, 2024, 4:42 PM IST

ഫെമിന മിസ് ഇന്ത്യ 2013ല്‍ ഫെമിന മിസ് ഇന്ത്യ എര്‍ത്ത് കിരീടം നേടിയ ശോഭിത ധൂലിപാല ഏറെ ഫാഷന്‍ സെന്‍സ് ഉള്ള താരം കൂടിയാണ്. ഇത് കാൻ ഫിലിം ഫെസ്റ്റിവലിൻ്റെ 77-ാമത് എഡിഷനിലും നമ്മുക്കിപ്പോള്‍ കാണാം.
 


കുറുപ്പ് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ശോഭിത ധൂലിപാല. ഫെമിന മിസ് ഇന്ത്യ 2013ല്‍ ഫെമിന മിസ് ഇന്ത്യ എര്‍ത്ത് കിരീടം നേടിയ ശോഭിത ധൂലിപാല ഏറെ ഫാഷന്‍ സെന്‍സ് ഉള്ള താരം കൂടിയാണ്. ഇത് കാൻ ഫിലിം ഫെസ്റ്റിവലിൻ്റെ 77-ാമത് എഡിഷനിലും നമ്മുക്കിപ്പോള്‍ കാണാം.

സ്വര്‍ണ നിറത്തിലുള്ള ബോഡികോണ്‍  ഗൗണില്‍ ഹോട്ട് ലുക്കില്‍ കാനില്‍ തിളങ്ങുന്ന ശോഭിതയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. “ഗിൽഡഡ് ഡ്രാഗൺ” എന്ന് പറഞ്ഞുകൊണ്ടാണ് ശോഭിത തന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇന്ത്യൻ ബ്രാൻഡായ Itrh-ൽ നിന്നുള്ളതാണ് ഈ വസ്ത്രം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Sobhita (@sobhitad)

 

സ്വര്‍ണ നിറത്തിലുള്ള ആഭരണങ്ങളാണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്. നീണ്ട ഗോള്‍ഡന്‍ കമ്മല്‍ ഏറെ യോജിക്കുന്നതായിരുന്നു. ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. ഹോട്ട് ലുക്ക് എന്നും മനോഹരം എന്നുമൊക്കെ ആണ് ആളുകളുടെ കമന്‍റ്. പ്ലം സീക്വന്‍ഡ് ജംസ്യൂട്ടായിരുന്നു കാനിലെ ശോഭിതയുടെ ആദ്യത്തെ ലുക്ക്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sobhita (@sobhitad)

 

Also read: വീണ്ടും വേറിട്ട ഗൗണില്‍ കാനിൽ ചുവടുവെച്ച് ഐശ്വര്യ റായ്; ചിത്രങ്ങള്‍ വൈറല്‍

youtubevideo

click me!