പ്രധാനമായും വിവാഹ ഫോട്ടോഷൂട്ടുകള്‍ തന്നെയാണ് സോഷ്യല്‍ മീഡിയിയല്‍ ഏറെയും ശ്രദ്ധേയമാകാറ്. ഇപ്പോഴിതാ വെഡിംഗ് ഫോട്ടോഗ്രാഫിയില്‍ തന്നെ ഫോക്കസ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍ ബിനു എടുത്ത ഏതാനും ചിത്രങ്ങളാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായ ശ്രദ്ധ നേടുന്നത്.
സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ആകര്‍ഷകമായ പല ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം നാം കാണാറുണ്ട്. വിവാഹം, സേവ് ദ ഡേറ്റ്, മെറ്റേണിറ്റി ഫോട്ടോഷൂട്ട്, പിറന്നാള്‍ എന്നിങ്ങനെ പല വിശേഷാവസരങ്ങളെയും രേഖപ്പെടുത്തിവയ്ക്കാൻ ഭംഗിയുള്ള ചിത്രങ്ങളും രസകരമായ വീഡിയോകളും എടുക്കാൻ താല്‍പര്യപ്പെടുന്നവര്‍ ഏറെയാണ്.
പ്രധാനമായും വിവാഹ ഫോട്ടോഷൂട്ടുകള്‍ തന്നെയാണ് സോഷ്യല്‍ മീഡിയിയല്‍ ഏറെയും ശ്രദ്ധേയമാകാറ്. ഇപ്പോഴിതാ വെഡിംഗ് ഫോട്ടോഗ്രാഫിയില്‍ തന്നെ ഫോക്കസ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍ ബിനു എടുത്ത ഏതാനും ചിത്രങ്ങളാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായ ശ്രദ്ധ നേടുന്നത്.
undefined
ഈ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നതിന് പിന്നില്‍ വലിയൊരു കാരണമുണ്ട്. ക്യാൻസര്‍ അതിജീവിതയാണ് ചിത്രങ്ങളില്‍ വധുവിന്‍റെ വേഷത്തില്‍ കാണുന്ന സ്റ്റെഫി തോമസ് എന്ന യുവതി. ഇതുതന്നെയാണ് ഈ ചിത്രങ്ങളുടെ പ്രത്യേകത.
ക്യാൻസര്‍ പോലുള്ള അല്‍പം ഗൗരവമുള്ള രോഗം ബാധിക്കപ്പെട്ടവരെ സംബന്ധിച്ച് വിവാഹം- കുട്ടികള്‍- അല്ലെങ്കില്‍ തുടര്‍പഠനം- ജോലി എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം പ്രായോഗികമായി പല പ്രയാസങ്ങളും നേരിടാറുണ്ട്. ഇതെല്ലാം ഇവരെ മാനസികമായി ബാധിക്കുകയും ചെയ്യാം. എന്നാല്‍ പ്രതീക്ഷ പങ്കുവയ്ക്കുക- അവരെ മുന്നോട്ട് നടക്കുന്നതിനായി പ്രേരിപ്പിക്കുക- അവര്‍ക്ക് ആത്മവിശ്വാസം നല്‍കുക എന്നതാണ് കൂടെയുള്ളവര്‍ക്ക് ഈ ഘട്ടങ്ങളിലെല്ലാം ചെയ്യാനാവുക.
സ്റ്റെഫിയുടെ കാര്യത്തിലും വിവാഹമെന്ന സ്വപ്നത്തിലേക്ക് ഇനിയും ദൂരമുണ്ടാകാം. എന്നാല്‍ ബിനുവിന്‍റെ ക്യാമറക്കണ്ണിലൂടെ വധു ആയതിന്‍റെ സന്തോഷം ചിത്രങ്ങളിലൂടെ തന്നെ വ്യക്തമാണ്.
എങ്ങനെയാണ് സ്റ്റെഫിയെ വച്ച് ഇങ്ങനെയൊരു ഫോട്ടോഷൂട്ടിലേക്ക് താൻ എത്തിയതെന്നും ബിനു ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്. ബിനുവിന്‍റെ വാക്കുകളിലേക്ക്...
''ഇത് സ്റ്റെഫി തോമസ്,
ഒരിക്കൽ ഒരു ഫംഗ്ഷനിൽ വച്ച് യാദൃശ്ചികമായി കണ്ടുമുട്ടിയ പെൺകുട്ടി. അടുത്തറിഞ്ഞപ്പോൾ ജീവിതത്തിലെ വലിയൊരു അവസ്ഥയെ അതിജീവിക്കുന്നവളാണെന്ന് എനിക്ക് മനസ്സിലായി. ഒരുപാട് സ്വപ്നങ്ങൾ ഉള്ള, ഒരുപാട് ആഗ്രഹങ്ങൾ ഉള്ള സുന്ദരിയായ ഈ പെൺകുട്ടിയെ ക്യാമറയുടെ മുൻപിലേക്ക് കൊണ്ടുവരുവാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം അവളുടെ വിവാഹ ദിവസം ആണെന്ന് അവൾ ഒരിക്കൽ എന്നോട് പറയുകയുണ്ടായി. ആ ദിവസത്തെ ഞാനും എന്‍റെ സുഹൃത്തുക്കളും ചേർന്ന് മനോഹരമാക്കി കൊടുക്കുവാൻ സാധിച്ചു. സുന്ദരിയായ മണവാട്ടി ദൈവത്തിന്‍റെ ശരീരമാണെന്ന് ഈ ചിത്രങ്ങൾ കാണുമ്പോൾ നിങ്ങൾക്കും മനസ്സിലാകും. ഭൂമിയിലെ മാലാഖയെ നിങ്ങളുടെ മുമ്പിലേക്ക് തരുകയാണ്...''
Also Read:- 'കണ്ണീര്‍' അത്യാവശ്യം, ഇല്ലെങ്കില്‍ കണ്ണിന്‍റെ കാര്യം പോക്ക് തന്നെ!...