സര്‍ജറിയുടെ പാടുകള്‍ കാണാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ഈ വര്‍ഷം തുടക്കത്തിലാണ് നടി ഛവി മിത്തല്‍ തനിക്ക് ക്യാൻസർ സ്ഥിരീകരിച്ചതിനെക്കുറിച്ച് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. സ്തനാർബുദം നേരത്തേ തിരിച്ചറിഞ്ഞതും സമയം വൈകിക്കാതെ സർജറിയുൾപ്പെടെയുള്ള ചികിത്സയിലേയ്ക്ക് നീങ്ങിയതും താരം വെളിപ്പെടുത്തിയിരുന്നു. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലുണ്ടായ അപകടത്തിനു ശേഷം ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴയുള്ള കാര്യം തിരിച്ചറിഞ്ഞതെന്നും ഛവി പങ്കുവയ്ക്കുകയുണ്ടായി. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ ക്യാൻസറാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഇപ്പോഴിതാ സര്‍ജറിയുടെ പാടുകള്‍ കാണാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഛവി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ദുബൈയില്‍ അവിധിക്കാലം ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഛവി പങ്കുവച്ചത്.
വെള്ള നിറത്തിലുള്ള സ്വിം സ്യൂട്ട് ആണ് താരത്തിന്‍റെ വേഷം. മുതകിന്‍റെ വലുത് ഭാഗത്ത് സര്‍ജറിയുടെ പാടുകള്‍ വ്യക്തമായി കാണാം. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകള്‍ ചെയ്തത്. നിങ്ങള്‍ എന്നാലും മനോഹരി ആണ് എന്നാണ് പലരും കമന്‍റ് ചെയ്തു.
അതേസമയം, ക്യാൻസർ രോഗിയെന്ന നിലയ്ക്ക് കടന്നുപോയ മാനസികസംഘർഷങ്ങളെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ താരം അടുത്തിടെ തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയുണ്ടായി. ക്യാന്‍സര്‍ എന്നു കേൾക്കുമ്പോഴേ പലർക്കും ഭയമാണ്. എന്നാല്‍ തനിക്ക് ഭയമില്ലായിരുന്നു എന്നും പകരം പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നാണ് നോക്കിയതെന്നും ഛവി പറഞ്ഞു. ഡോക്ടറോട് ക്യാൻസറിനെക്കുറിച്ച് നിരവധി കാര്യങ്ങൾ ചോദിച്ചു. തന്‍റെ ക്യാൻസർ ഏതു വിധമാണെന്നും ഏതു ഘട്ടത്തിലാണെന്നും ഏതു ഗ്രേഡ് ആണെന്നുമൊക്കെ ഡോക്ടർ വിശദമായി പറഞ്ഞുതന്നു. ഏതൊക്കെ ചികിത്സയാണ് വേണ്ടതെന്നും സർജറിയെക്കുറിച്ചും കീമോയെക്കുറിച്ചുമൊക്കെ സംസാരിച്ചു. ചികിത്സയുടെ ഘട്ടങ്ങളെല്ലാം തനിക്ക് തുടക്കത്തില്ലേ വളരെ വ്യക്തമായിരുന്നുവെന്ന് ഛവി വീഡിയോയില്‍ പറഞ്ഞു.
ക്യാൻസറിനുശേഷമുള്ള ജീവിതം എങ്ങനെയായിരിക്കും... വർക്കൗട്ടിനെയും ജിമ്മിനെയും ഇഷ്ടപ്പെടുന്ന തനിക്ക് ക്യാൻസർ ചികിത്സയ്ക്കു ശേഷം അതെല്ലാം നടക്കുമോ എന്നത് ആശങ്കപ്പെടുത്തിയിരുന്നു. രോഗം സുഖപ്പെടാൻ എടുക്കുന്ന സമയത്തെക്കുറിച്ച് ഡോക്ടറോട് ചോദിച്ചു. ചികിത്സയ്ക്കൊടുവിൽ താനും തന്റെ സ്തനങ്ങളുമൊക്കെ പഴയപടി ഉണ്ടാകുമോ എന്നെല്ലാം ഡോക്ടറോട് ചോദിച്ചിരുന്നുവെന്നും ഛവി പറഞ്ഞു. സർജറിക്കുശേഷം പലവിധം ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും അതിനുശേഷം ആത്മവിശ്വാസം വർധിച്ചുവെന്ന് ഛവി കൂട്ടിച്ചേര്‍ത്തു.
Also Read: ദഹനക്കേടും ഗ്യാസ്ട്രബിളും; ഈ ലക്ഷണങ്ങള്‍ നിസാരമാക്കി തള്ളിക്കളയേണ്ട...