കഴുത്തൊപ്പം വെള്ളത്തിലും തോറ്റ് പിന്മാറാതെ; വീഡിയോ...

By Web Team  |  First Published Feb 4, 2023, 2:10 PM IST

പ്രളയമോ, ചുഴലിക്കാറ്റോ, മണ്ണിടിച്ചിലോ, മഴയോ എന്തുമാകട്ടെ ഇവയെല്ലാം മനുഷ്യന്‍റെ നിത്യജീവിതത്തെ എത്ര വ്യാപ്തിയിലാണ് ബാധിക്കുന്നതെന്ന് മനസിലാക്കാനും ഇങ്ങനെയുള്ള വീഡിയോകള്‍ ഏറെ പ്രയോജനപ്പെടാറുണ്ട്.


പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയില്‍ വലിയ ശ്രദ്ധ ലഭിക്കാറുണ്ട്. പ്രധാനമായും ഇത് യാഥാര്‍ത്ഥ്യങ്ങളെ തുറന്നുകാട്ടുന്നതും ഏവര്‍ക്കും മുന്നറിയിപ്പോ താക്കീതോ നല്‍കുന്നതോ ആയിരിക്കുമെന്നതിനാലാണ് ഇത്തരം വീഡിയോകള്‍ക്ക് വലിയ തോതിലുള്ള ശ്രദ്ധ ലഭിക്കുന്നത്. 

പ്രളയമോ, ചുഴലിക്കാറ്റോ, മണ്ണിടിച്ചിലോ, മഴയോ എന്തുമാകട്ടെ ഇവയെല്ലാം മനുഷ്യന്‍റെ നിത്യജീവിതത്തെ എത്ര വ്യാപ്തിയിലാണ് ബാധിക്കുന്നതെന്ന് മനസിലാക്കാനും ഇങ്ങനെയുള്ള വീഡിയോകള്‍ ഏറെ പ്രയോജനപ്പെടാറുണ്ട്.

Latest Videos

സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ന്യുസീലാൻഡിലെ ഓക്‍ലാൻഡില്‍ നിന്നും പുറത്തുവന്നിരിക്കുന്നൊരു വീഡിയോ. കനത്ത മഴയെ തുടര്‍ന്നും എങ്ങും വെള്ളക്കെട്ടായ അവസ്ഥയാണ് ഓക്‍ലാൻഡില്‍.

മരങ്ങള്‍ കടപുഴകി വീഴുകയും, വെള്ളം നിറഞ്ഞ് റോഡുകള്‍ മൂടിയതിനാല്‍ ഗതാഗതം മുടങ്ങുകയും, നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്ന് നിലം പൊത്തുകകയും വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പലതും ലഭ്യമാകാത്തതുമായ കാഴ്ചയാണ് ഓക്‍ലാൻഡില്‍ നിലവിലുള്ളത്.

ഇതിനിടെ ഇവിടെ വെള്ളത്താല്‍ ആകെയും മൂടപ്പെട്ട ഒരു റോഡിലൂടെ കഴുത്തൊപ്പം എന്ന് പറയാവുന്ന തരത്തില്‍ നിറഞ്ഞുകിടക്കുന്ന വെള്ളത്തിലൂടെ ഒരു ബസ് നീങ്ങുന്ന വീഡിയോ ആണ് ശ്രദ്ധേയമായിരിക്കുന്നത്. പ്രളയത്തിന്‍റെ തീക്ഷണത കാണിക്കുന്നതിനൊപ്പം തന്നെ ആളുകളില്‍ ഏറെ കൗതുകം നിറയ്ക്കുകയാണ് ഈ കാഴ്ച. 

വീഡിയോയുടെ തുടക്കത്തില്‍ അതൊരു റോഡ് ആണെന്ന് പോലും നമുക്ക് മനസിലാകില്ല. അവിടവിടെയായി കാറുകള്‍ വെള്ളത്തില്‍ ഒഴുകിനടക്കുന്നത് കാണാം. ഈ അവസ്ഥയിലേക്കാണ് പെട്ടെന്നൊരു ബസ് കടന്നുവരുന്നത്. വീഡിയോ പകര്‍ത്തിയ ഓക്‍ലാൻഡ് കൗണ്‍സിലിലെ ഒരു ലോക്കല്‍ ബോര്‍ഡിന്‍റെ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ആയ ഡെബ്ബി എന്ന വനിത ഈ രംഗം ലൈവായി കാണുന്നതിന്‍റെ അതിശയം വീഡിയോയില്‍ തന്നെ പറഞ്ഞുപോകുന്നുണ്ട്.

എങ്ങനെയാണ് ഇതിലൂടെ ആ ബസ് പോവുകയെന്ന സംശയം തന്നെയാണ് ഇവരും പങ്കുവച്ചത്. എന്നാല്‍ ബസ് ആരെയും അത്ഭുതപ്പെടുത്തും വിധം വെള്ളത്തിലൂടെ അനായാസം നീങ്ങി അതിനെ കടന്ന് വിജയകരമായി മുന്നോട്ട് പോവുകയാണ്.

ധാരാളം പേര്‍ ഇത് കണ്ട ശേഷം ഡ്രൈവറെ പ്രകീര്‍ത്തിച്ചെങ്കിലും ഒരു വിഭാഗം പേര്‍ ഇത്തരം പ്രവണതകള്‍ നല്ലതല്ലെന്ന വാദമാണ് മുന്നോട്ടുവച്ചത്. വളരെ സുരക്ഷിതമായ രീതിയിലാണ് അദ്ദേഹം വണ്ടി ഓടിക്കുന്നതെന്നും, അത് തീര്‍ച്ചയായും കഴിവ് തന്നെയാണെന്നുമാണ് ആദ്യത്തെ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എന്നാലിത്തരം സാഹചര്യങ്ങളില്‍ സാഹസികത നന്നല്ല- അത് മറ്റുള്ളവരുടെ ജീവനെ കൂടി അപകടത്തിലാക്കുമെന്നാണ് രണ്ടാമത്തെ വിഭാഗം ഉയര്‍ത്തിക്കാട്ടുന്നത്. ഏതായാലും വീഡിയോ കാര്യമായി തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതൊന്ന് കണ്ടുനോക്കൂ...

 

Also Read:- ദാരുണമായ മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി; ഭയപ്പെടുത്തും ഈ വീഡിയോ...

tags
click me!