ഇന്നലെയാണ് സംഭവം നടന്നത്. ഭവാനിപൂര്‍സ്വദേശിയായ അരവിന്ദ് മിശ്ര എന്ന മുപ്പത്തിയെട്ടുകാരൻ ബുധനാഴ്ചയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ സംസ്കാരച്ചടങ്ങിന് എത്തിയതാണ് സഹോദരനായ ഗോവിന്ദ് മിശ്ര.
പാമ്പ് കടിച്ചാല്‍ ( Snake Bite ) എല്ലാ സന്ദര്‍ഭങ്ങളിലും മരണം ഉറപ്പല്ല. കടിക്കുന്ന പാമ്പ് ഏതിനത്തില്‍ പെടുന്നതാണ്, കടിച്ചുകഴിഞ്ഞ് എത്ര സമയം കഴിഞ്ഞു, ചികിത്സ ലഭ്യമായോ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങള്‍ ഇതില്‍ സ്വാധീനിക്കുന്നുണ്ട്. ഏതായാലും അശ്രദ്ധ മൂലം പാമ്പുകടിയേറ്റ് മരണത്തിന് കീഴടങ്ങുന്നവര്‍ ( Snake Venom ) ധാരാളമാണെന്നത് നിസംശയം പറയാം.
ഇത്തരത്തിലൊരു അസാധാരണ സംഭവമാണ് ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ നിന്ന് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പാമ്പ് കടിയേറ്റ് മരിച്ച ( Snake Bite ) സഹോദരന്‍റെ സംസ്കാരത്തിനെത്തിയ ആളും പാമ്പുകടിയേറ്റ് മരിച്ചു എന്നതാണ് വാര്‍ത്ത.
undefined
ഇന്നലെയാണ് സംഭവം നടന്നത്. ഭവാനിപൂര്‍സ്വദേശിയായ അരവിന്ദ് മിശ്ര എന്ന മുപ്പത്തിയെട്ടുകാരൻ ബുധനാഴ്ചയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ സംസ്കാരച്ചടങ്ങിന് എത്തിയതാണ് സഹോദരനായ ഗോവിന്ദ് മിശ്ര. ഇദ്ദേഹവും ബന്ധുവായ ചന്ദ്രശേഖര്‍ പാണ്ഡെ എന്നയാളും ലുധിയാനയിലായിരുന്നു.
അരവിന്ദിന്‍റെ മരണമറിഞ്ഞ് ഇരുവരും ബുധനാഴ്ച തന്നെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. സംസ്കാരത്തിന് ശേഷം രാത്രിയില്‍ ഉറങ്ങാൻ കിടന്ന ഗോവിന്ദ് മിശ്രയെയും പാണ്ഡെയെയും ഉറക്കത്തിനിടെ പാമ്പ് കടിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോവിന്ദ് വൈകാതെ തന്നെ മരണത്തിന് കീഴടങ്ങി. പാണ്ഡെയുടെ നില ഗുരുതരമായി തുടരുകയാണ്.
ഏതിനത്തില്‍ പെട്ട പാമ്പാണ് ഇരുവരെയും കടിച്ചതെന്നത് വ്യക്തമായിട്ടില്ല. അരവിന്ദിനെ കടിച്ച പാമ്പിനെ കുറിച്ചും സൂചനകളില്ല. ഏതായാലും ദുരൂഹമായ രീതിയില്‍ മൂന്ന് പേര്‍ പാമ്പിന്‍റെ ആക്രമണത്തിന് ഇരയാവുകയും അതില്‍ രണ്ട് പേര്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ ഗ്രാമം ഒന്നടങ്കം ആശങ്കയിലാണ്.
സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. ഒപ്പം തന്നെ ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രദേശത്തെ എംഎല്‍എ കൈലാഷ് നാഥ് ശുക്ലയും അറിയിച്ചിട്ടുണ്ട്.
കടിയേറ്റാല്‍ വൈകാതെ തന്നെ മരണത്തിന് കീഴടങ്ങണമെങ്കില്‍ അത് അത്രയും വിഷമുള്ള ഇനത്തില്‍ പെടുന്ന ( Snake Venom ) പാമ്പേ ആകൂ. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ പാമ്പ് കടിയേറ്റ് സമയത്തിന് ചികിത്സ കിട്ടാതാകുന്നതിലൂടെയും മരണം സംഭവിക്കാറുണ്ട്. ഉറക്കത്തില്‍ കടിയേറ്റാലും അറിയാതെ പിന്നീട് മണിക്കൂറുകളെടുത്ത് ജീവൻ നഷ്ടപ്പെടാം. ഇത്തരത്തിലുള്ള മരണങ്ങളാണ് രാജ്യത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. എന്തായാലും ബല്‍റാംപൂരിലെ പാമ്പ് കടിയേറ്റുള്ള രണ്ട് മരണങ്ങളിലും കൂടുതല്‍ വിശദാംശങ്ങള്‍ വന്നെങ്കില്‍ മാത്രമേ മറ്റ് കാര്യങ്ങള്‍ അറിയാൻ സാധിക്കൂ.
ചിത്രം: പ്രതീകാത്മകം
Also Read:- 'അനാക്കോണ്ട ഗ്രില്‍'; പുതിയ വീഡിയോയുമായി ഫിറോസ് ചുട്ടിപ്പാറ