താൻ നൃത്തം ചെയ്യുന്നതിനിടെ വരനെക്കൂടി ഇതിലേക്ക് ക്ഷണിക്കുന്നുണ്ട് വധു. ഇത് വീഡിയോയില്‍ കാണാം. എന്നാല്‍ വരനാകട്ടെ,സ്നേഹപൂര്‍വം- അതേ ചിരിയോടെ നൃത്തം ചെയ്യാനുള്ള വധുവിന്‍റെ ക്ഷണം നിരസിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇക്കൂട്ടത്തില്‍ വളരെ വേഗത്തില്‍ വൈറലാകുന്നൊരു വിഭാഗം വീഡിയോകളാണ് വിവാഹ വീഡിയോകള്‍. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി വിവാഹദിനത്തിലെ ആഘോഷങ്ങള്‍, ആചാരങ്ങള്‍, സര്‍പ്രൈസ് സമ്മാനങ്ങള്‍, രസകരമായ മറ്റ് സംഭവങ്ങള്‍ എല്ലാം ഇത്തരത്തില്‍ വൈറല് വിവാഹ വീഡിയോ ക്ലിപ്പുകളുടെ ഉള്ളടക്കമായി വരാറുണ്ട്.
പൊതുവെ കാഴ്ചക്കാരില്‍ സന്തോഷമോ ചിരിയോ നിറയ്ക്കുന്ന വീഡിയോകളാണ് വിവാഹ വീഡിയോകള്‍. അതുകൊണ്ട് തന്നെയാകാം ഇവയ്ക്ക് കാഴ്ചക്കാരെ ഏറെ ലഭിക്കുന്നതും.
ഇപ്പോഴിതാ സമാനമായ രീതിയില്‍ വൈറലായിരിക്കുകയാണ് ഒരു വിവാഹ വീഡിയോ ക്ലിപ്പ്. വിവാഹവേദിയില്‍ പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന വധുവിനെയാണ് വീഡിയോയില്‍ കാണുന്നത്. വേദിയില്‍ നൃത്തം ചെയ്യുന്ന കുട്ടികള്‍ക്കൊപ്പം ആഘോഷപൂര്‍വം ചേരുകയാണ് വധു. തുടര്‍ന്ന് എല്ലാം മറന്ന്, തന്‍റെ സന്തോഷം ആഘോഷിക്കും വിധത്തില്‍ തകര്‍പ്പൻ നൃത്തത്തിലേക്കാണ് വധു കടക്കുന്നത്.
ഇതെല്ലാം നോക്കിനില്‍ക്കുന്ന വരന്‍റെ മുഖത്തെ ചിരിയെ കുറിച്ചും വീഡിയോ കണ്ടവരെല്ലാം കമന്‍റുകളിലൂടെ പ്രതിപാദിച്ചിരിക്കുന്നു. അദ്ദേഹത്തിന് നൃത്തം ചെയ്യല്‍ വശമില്ലെങ്കിലും വധുവിന്‍റെ നൃത്തം ആവോളം ആസ്വദിക്കുകയും ആ സന്തോഷം പകരുകയും ചെയ്യാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടെന്നും ഈ പങ്കുവയ്ക്കാനുള്ള മനസ്ഥിതി ജീവിതത്തിലുടനീളം ഇവരിലുണ്ടാകട്ടെയെന്നുമെല്ലാം വീഡിയോ കണ്ടവര്‍ അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നു.
താൻ നൃത്തം ചെയ്യുന്നതിനിടെ വരനെക്കൂടി ഇതിലേക്ക് ക്ഷണിക്കുന്നുണ്ട് വധു. ഇത് വീഡിയോയില്‍ കാണാം. എന്നാല്‍ വരനാകട്ടെ,സ്നേഹപൂര്‍വം- അതേ ചിരിയോടെ നൃത്തം ചെയ്യാനുള്ള വധുവിന്‍റെ ക്ഷണം നിരസിക്കുകയാണ്. അതേസമയം മറ്റുള്ളവരെയെല്ലാം നൃത്തം ചെയ്യാൻ ഇദ്ദേഹം വേദിയിലേക്ക് വിളിക്കുന്നതും വീഡിയോയില്‍ കാണാം.
വളരെ പോസിറ്റീവായ ഒരു കാഴ്ചയെന്ന നിലയിലാണ് ഏവരും വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യോഗയില്‍ പ്രാവീണ്യം നേടിയിട്ടുള്ളൊരു യുവതി വിവാഹവേദിയില്‍ വരൻ മാലയണിയിക്കാൻ തുടങ്ങുമ്പോള്‍ 180 ഡിഗ്രിയില്‍ വളഞ്ഞ് രസകരമായ രീതിയില്‍ വരനെ കളിപ്പിക്കുന്ന വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കപ്പെട്ടിരുന്നു.
Also Read:- സഹോദരന്‍റെ വിവാഹത്തിന് യുവതിയുടെ 'സര്‍പ്രൈസ്'; വീഡിയോ...