വിവാഹ ദിവസത്തെ ലുക്ക് അടിപൊളിയാക്കാന്‍ ചെവി സൂപ്പര്‍ ഗ്ലൂ വച്ച് ഒട്ടിച്ച് വധു

By Web Team  |  First Published Oct 11, 2022, 3:09 PM IST

ബ്രൈഡല്‍ ലുക്കില്‍ ചെവി അല്‍പം പുറത്തേക്ക് തെറിച്ച് നില്‍ക്കുന്നതായി സംശയം തോന്നിയതിന് പിന്നാലെയാണ് ബ്രസീലുകാരിയായ ലോറെന മെന്‍ഡെസ് എന്ന വധു അറ്റകൈ പ്രയോഗം നടത്തിയത്. 


വിവാഹ ദിവസത്തെ ലുക്ക് മെച്ചപ്പെടുത്താനായി പലരീതിയിലുള്ള സാഹസം ചെയ്യുന്നവരുണ്ട്. മാസങ്ങള്‍ നീളുന്ന ഡയറ്റും വര്‍ക്കൌട്ടുമെല്ലാം ചെയ്ത് വിവാഹ ദിവസം എല്ലാവരുടേയും ശ്രദ്ധ കവരുന്ന തരത്തിലാണ് വധൂ വരന്മാര്‍ എത്താറുള്ളത്. ഇത്തരത്തില്‍ വിവാഹ ദിവസത്തെ ലുക്കിലെ തൃപ്തിക്കായി ചെവി സൂപ്പര്‍ ഗ്ലൂ വച്ച് ഒട്ടിച്ച് വധു. ബ്രൈഡല്‍ ലുക്കില്‍ ചെവി അല്‍പം പുറത്തേക്ക് തെറിച്ച് നില്‍ക്കുന്നതായി സംശയം തോന്നിയതിന് പിന്നാലെയാണ് ബ്രസീലുകാരിയായ ലോറെന മെന്‍ഡെസ് എന്ന വധു അറ്റകൈ പ്രയോഗം നടത്തിയത്.

പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ മി മാര്‍ട്ടിന്‍സ് ആണ് തനിക്കുണ്ടായ വളരെ വിചിത്രമായ അനുഭവത്തേക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ തുറന്ന് പറഞ്ഞത്. മുടി ഉയര്‍ത്തിക്കെട്ടിയുള്ള രീതിയിലെ ഹെയര്‍ സ്റ്റൈല്‍ ആയിരുന്നു വധു ചെയ്യാനാവശ്യപ്പെട്ടത്. അതിന് പിന്നാലെ ചെവി പുറത്തേക്ക് നില്‍ക്കുന്നത് മറയ്ക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ചെയ്തിരിക്കുന്ന ഹെയര്‍ സ്റ്റൈലില്‍ മാറ്റം വരാതെ വേണം എന്നും വധുവാണ് ആവശ്യം മുന്നോട്ട് വച്ചത്. മറ്റ് വഴികളൊന്നും തോന്നാതെയാണ് പശ വച്ച് ഒട്ടിച്ചാലോയെന്ന് മി മാര്‍ട്ടിന്‍സ് ചോദിച്ചത്. ഇത് കേട്ട വധു ചെവിക്ക് പിന്നില്‍ സൂപ്പര്‍ ഗ്ലൂ തേച്ച ശേഷം ചെവി തലയോടിനോട് ചേര്‍ത്ത് വയ്ക്കുകയായിരുന്നു.പിന്നാലെയാണ് രണ്ട് വര്‍ഷത്തോളമായി താന്‍ പശ വച്ച് ചെവി ഒട്ടിച്ച് വയ്ക്കാറുണ്ടെന്നാണ് ലോറെന പറയുന്നതെന്നാണ് മി മാര്‍ട്ടിന്‍സ് പറയുന്നത്.

Latest Videos

തന്‍റെ കുറവുകള്‍ ഇത്തരത്തില്‍ ഒരിക്കലും മറയ്ക്കാന്‍ ശ്രമിക്കില്ലെന്നാണ് മി മാര്‍ട്ടിന്‍സ് പറയുന്നത്. വധുവിന്‍റെ നിര്‍ബന്ധം മൂലമാണ് ഇത്തരമൊരു സാഹസം ചെയ്തതെന്നും മി മാര്‍ട്ടിന്‍സ് കുറിക്കുന്നു. ചെവിയില്‍ പശ  വച്ച് ഒട്ടിച്ച് ഒരുങ്ങുന്ന വധുവിന്‍റെ ദൃശ്യം ഇതിനോടകം 20.2 മില്യണ്‍ ആളുകളാണ് കണ്ടിട്ടുള്ളത്. 
 

click me!