Wedding Video Viral : വിവാഹമണ്ഡപത്തില്‍ വച്ച് വരന്‍റെ കരണത്തടിച്ച് വധു; വൈറലായി വീഡിയോ

By Web Team  |  First Published Aug 15, 2022, 5:55 PM IST

വിവാഹമണ്ഡപത്തില്‍ വച്ച് വരനും വധുവും പരസ്പരം ലഡ്ഡു കഴിപ്പിക്കുന്നതാണ് രംഗം. ആദ്യം വധു വരന്‍റെ വായിലേക്ക് ലഡ്ഡു വച്ചുകൊടുക്കുന്നു. വളരെ ബലമായിട്ടാണ് ഇത് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നതെന്ന് വ്യക്തമല്ല.


ഓരോ ദിവസവും രസകരമായ നിരവധി വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറ്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിന് വേണ്ടി തയ്യാറാക്കപ്പെട്ടത് തന്നെയാകാം. എന്നാല്‍ മറ്റ് ചിലതാകട്ടെ അപ്രതീക്ഷിതമായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളും ആയിരിക്കും. ഇക്കൂട്ടത്തില്‍ വിവാഹ വീഡിയോകള്‍ വളരെയധികം പ്രചരിക്കാറുണ്ട്.

ഒന്നുകില്‍ വിവാഹദിവസത്തെ ആഘോഷങ്ങളോ, നൃത്തമോ വൈകാരികമായ നിമിഷങ്ങളോ ആയിരിക്കും ഇങ്ങനെ വീഡിയോകളായി പങ്കുവയ്ക്കപ്പെടുന്നത്. അതല്ലെങ്കില്‍ വ്യത്യസ്തമായ ആചാരങ്ങള്‍, അവിചാരിതമായി കടന്നുവരുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങള്‍, അബദ്ധങ്ങള്‍ എല്ലാമാകാം ഇത്തരത്തിലുള്ള വീഡിയോകളില്‍ വരുന്നത്. എന്തായാലും വിവാഹ വീഡിയോകള്‍ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

Latest Videos

അത്തരത്തിലൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഇത് എവിടെ വച്ച്, എപ്പോള്‍ പകര്‍ത്തിയ ദൃശ്യമാണെന്നൊന്നും അറിവില്ല. പക്ഷേ കണ്ടുകഴിഞ്ഞാല്‍ ഒരുപക്ഷേ വീണ്ടും കാണാൻ തോന്നിക്കുന്നത്രയും കൗതുകം നിറഞ്ഞതാണീ വീഡിയോ. 

വിവാഹമണ്ഡപത്തില്‍ വച്ച് വരനും വധുവും പരസ്പരം ലഡ്ഡു കഴിപ്പിക്കുന്നതാണ് രംഗം. ആദ്യം വധു വരന്‍റെ വായിലേക്ക് ലഡ്ഡു വച്ചുകൊടുക്കുന്നു. വളരെ ബലമായിട്ടാണ് ഇത് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നതെന്ന് വ്യക്തമല്ല. ഇതിന് ശേഷം വരൻ വധുവിനെ ലഡ്ഡു കഴിപ്പിക്കുന്നു. അതും സമാനമായ രീതിയില്‍ ബലമായിത്തന്നെ. എന്നാല്‍ വധുവിനെക്കാള്‍ കുറെക്കൂടി ബലം പ്രയോഗിക്കുകയാണ് വരൻ.

ഇതോടെ ദേഷ്യം വന്ന വധു വരന്‍റെ കരണത്തടിക്കുകയാണ്. ഇത്രയുമാണ് വീഡിയോയിലുള്ളത്. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണോ, അതോ തമാശയ്ക്ക് വേണ്ടി ചിത്രീകരിച്ചതാണോ എന്നതൊന്നും വ്യക്തമല്ല. എന്തായാലും നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി കാണുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

 

Also Read:- വിവാഹച്ചടങ്ങിനിടെ വരന്‍ കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞു; പിന്മാറി വധു

click me!