വിവാഹ ചടങ്ങുകളെല്ലാം പൂർത്തിയായി വീട്ടുകാരോട് യാത്ര പറയുന്ന വധുവാണ് ഇവിടത്തെ താരം. ഇഷിത തുക്രാൽ എന്ന യുവതിയാണ് സൂപ്പര്‍ കൂളായി തന്‍റെ യാത്രപറച്ചിൽ നടത്തിയത്.
വിവാഹ ദിനത്തിൽ (wedding day) ബന്ധുക്കളെ വിട്ടുപിരിയാൻ കഴിയാതെ കരയുന്ന വധുക്കളുടെ (brides) നിരവധി ദൃശ്യങ്ങള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ഒരു വധു തനിക്ക് ഇപ്പോള്‍ കരയാൻ പറ്റില്ലെന്ന് പറയുന്ന വീഡിയോയാണ് (video) സോഷ്യൽ മീഡിയ (social media) ഏറ്റെടുത്തിരിക്കുന്നത്.
വിവാഹ ചടങ്ങുകളെല്ലാം പൂർത്തിയായി വീട്ടുകാരോട് യാത്ര പറയുന്ന വധുവാണ് ഇവിടത്തെ താരം.
ഇഷിത തുക്രാൽ എന്ന യുവതിയാണ് സൂപ്പര്‍ കൂളായി തന്‍റെ യാത്രപറച്ചിൽ നടത്തിയത്. മകള്‍ യാത്രയാകുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ നിൽക്കുകയാണ് ഇഷിതയുടെ അമ്മ.
അമ്മയെ ആശ്വസിപ്പിക്കുന്ന ഇഷിതയെയും വീഡിയോയില്‍ കാണാം. ഇതിനിടെയാണ് തനിക്കിപ്പോൾ കരയാൻ പറ്റില്ലെന്നും മേക്കപ്പ് ഉണ്ടെന്നും ഇഷിത അമ്മയോട് പറയുന്നത്. രസകരമായ ഈ യാത്രപറച്ചിൽ സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിച്ചത്. ഏറ്റവും മനോഹരമായ യാത്രപറച്ചിൽ എന്നാണ് ഈ വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.
Also Read: ഓറഞ്ച് ലെഹങ്കയില്‍ നവവധുവിനെപ്പോലെ മനോഹരിയായി കൃതി സനോൺ; ചിത്രങ്ങള്‍