ഇരുപതുകാരിയായ പെണ്‍കുട്ടിയാണ് വീഡിയോ തയ്യാറാക്കി പുറത്തുവിട്ടിരിക്കുന്നത്. താൻ വിവാഹം കഴിക്കുന്നത് വീട്ടുകാര്‍ക്ക് വേണ്ടി മാത്രമാണെന്നും തനിക്ക് ഇനിയൊരു ഭാവിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ട് കരയുന്ന വധുവിന്‍റെ വീഡിയോ അവിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വിവാഹവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വിവാഹദിനത്തിലെ ആഘോഷങ്ങള്‍, വൈവിധ്യമാര്‍ന്ന ചടങ്ങുകളും ആചാരങ്ങളും, സംഗീതൃനൃത്ത കലാപരിപാടികള്‍ എന്നിങ്ങനെ പല തരത്തിലുമാണ് വിവാഹ വീഡിയോകള്‍ വൈറലാകാറ്.
ഇക്കൂട്ടത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില അസാധാരണമോ അപ്രതീക്ഷിതമോ ആയ സംഭവങ്ങളും വൈറലായി വരാറുണ്ട്. ഇത്തരത്തില്‍ ചൈനയില്‍ ഒരു വീഡിയോ ഇപ്പോള്‍ വലിയ രീതിയില്‍ പ്രചരിച്ചിരിക്കുകയാണ്.
ഇരുപതുകാരിയായ പെണ്‍കുട്ടിയാണ് വീഡിയോ തയ്യാറാക്കി പുറത്തുവിട്ടിരിക്കുന്നത്. താൻ വിവാഹം കഴിക്കുന്നത് വീട്ടുകാര്‍ക്ക് വേണ്ടി മാത്രമാണെന്നും തനിക്ക് ഇനിയൊരു ഭാവിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ട് കരയുന്ന വധുവിന്‍റെ വീഡിയോ അവിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ കാര്യമായ ചര്‍ച്ചകള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നതും. വിവാഹമെന്നാല്‍ അത് വ്യക്തികളുടെ തെരഞ്ഞെടുപ്പായിരിക്കണമെന്നും ആരും ആരെയും നിര്‍ബന്ധിക്കുന്ന സാഹചര്യമുണ്ടാകരുതെന്നുമെല്ലാം വീഡിയോ കണ്ടവരില്‍ വലിയൊരു വിഭാഗം പേരും അഭിപ്രായപ്പെടുന്നു.
'എന്‍റെ മാതാപിതാക്കള്‍ക്ക് പ്രായമായി വരികയാണ്. അതിന് അനുസരിച്ച് എനിക്കും നില്‍ക്കേണ്ടിവരികയാണ്. ബന്ധുക്കളെല്ലാം എന്നെ വിവാഹത്തിന് നിര്‍ബന്ധിക്കുകയാണ്. അയല്‍ക്കാര്‍ എന്നെപ്പറ്റി ഗോസിപ്പ് പറയാൻ തുടങ്ങി. അധികമൊന്നും അടുപ്പത്തിലാകാതെയാണ് ഞാൻ അയാളെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. അച്ഛനും അമ്മയ്ക്കും സന്തോഷമാകട്ടെയെന്ന് വിചാരിച്ച് മാത്രം. എനിക്കായി ഇനിയൊരു ഭാവിയുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നേയില്ല... '- ഇങ്ങനെയെല്ലാമാണ് വധു വീഡിയോയില്‍ സംസാരിക്കുന്നത്.
എന്തായാലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ജോലി, സമൂഹത്തിലും കുടുംബത്തിലും അവര്‍ക്ക് നല്‍കുന്ന പ്രാതിനിധ്യം, തീരുമാനങ്ങളെടുക്കാനുള്ള അവകാശം തുടങ്ങി പല കാര്യങ്ങളും വീഡിയോ വൈറലായ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സമ്മതമില്ലാത്ത വിവാഹത്തിലേക്ക് പോയാല്‍ അത് സ്ത്രീ ആയാലും പുരുഷനായാലും പിന്നീട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് തന്നെയാണ് അധികപേരും അഭിപ്രായപ്പെടുന്നത്.
Also Read:- വധുവിനെ കൈകളിലെടുത്ത് ഇറങ്ങുന്നതിനിടെ വീണു; വീഴ്ചയിലും വരന്‍റെ 'സൂപ്പര്‍' പ്രതികരണം