അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയ ഒരു വധുവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ലെഹങ്കയുടെ ബ്ലൗസ് കാണാതെയാകുന്നത്.
വിവാഹദിനം എന്നത് പല പെൺകുട്ടികളുടെയും ഒരു സ്വപ്ന ദിവസമായിരിക്കാം. പ്രത്യേകിച്ച് വിവാഹ വസ്ത്രത്തെ കുറിച്ചൊക്കെ പല പെണ്‍കുട്ടികള്‍ക്ക് അവരുടേതായ കാഴ്ചപ്പാടുകളും ഉണ്ടാകാം. വിവാഹ വസ്ത്രത്തില്‍ താന്‍ ഏറ്റവും മനോഹരിയായിരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത്രയും പ്രാധാന്യമാണ് പലരും വിവാഹ വസ്ത്രത്തിന് നല്‍കുന്നത്. മാസങ്ങള്‍ കൊണ്ട് പ്ലാന്‍ ചെയ്താണ് പലരും വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്യുന്നതും. എന്നാല്‍ അത്തരത്തില്‍ ഒരുപാട് പ്ലാന്‍ ചെയ്ത വിവാഹ വസ്ത്രത്തിന്‍റെ ഒരു ഭാഗം എവിടെയെന്ന് മറന്നാലുള്ള അവസ്ഥ എങ്ങനെയുണ്ടാകും?
അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയ ഒരു വധുവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ലെഹങ്കയുടെ ബ്ലൗസ് കാണാതെയാകുന്നത്. തിരച്ചിലിനൊടുവില്‍ ലെഹങ്കയുടെ സ്കേര്‍ട്ടും ഷോളും കിട്ടി. എന്നാല്‍ അപ്പോഴും ബ്ലൗസ് കണ്ടെത്താനായില്ല. എന്നാല്‍ പാനിക് അകാതെ സഹാചര്യത്തിനൊത്ത് പ്രവര്‍ത്തിക്കുകയായിരുന്നു വധു.
തന്‍റെ മറ്റൊരു ബ്ലൗസ് ബന്ധുവിന്‍റെ സഹായത്തോടെ ലെഹങ്കയ്ക്ക് ഇണങ്ങുന്ന വിധം മാറ്റി എടുക്കുകയായിരുന്നു എന്ന് യുവതി വീഡിയോയില്‍ പറയുന്നു. മുഹൂര്‍ത്തതിന് നാല് മണിക്കൂര്‍ മുമ്പാണ് ഇതെല്ലാം സംഭവിക്കുന്നത്. യഥാര്‍ഥത്തില്‍ എങ്ങനെയായിരുന്നു ലെഹങ്ക എന്നും ഇപ്പോള്‍ തയ്യാറാക്കിയ വസ്ത്രം എങ്ങനെയുണ്ടെന്നുമൊക്കെ വീഡിയോയില്‍ കാണിക്കുന്നുണ്ട്.
ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 'സാഹചര്യം എന്തും ആകട്ടെ, ശുഭാപ്തി വിശ്വാസത്തോടെ ഇരിക്കൂ'- എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ വൈറലാകുന്നത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും സമാനമായ അനുഭവങ്ങള്‍ പങ്കുവച്ചതും.