തലമുടി നിറയെ ചോക്ലേറ്റ്; 'കൊതിയൂറും' ഹെയര്‍ സ്റ്റൈലുമായി വധു; വീഡിയോ

By Web Team  |  First Published Jan 28, 2023, 3:40 PM IST

സാധാരണയായി ബ്രൈഡിന് തലമുടിയില്‍ പൂക്കളാണ് വയ്ക്കുന്നത്. എന്നാല്‍ ഇവിടെ ഇതാ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ബ്രൈഡിന്‍റെ തലമുടി നിറയെ ചോക്ലേറ്റ് കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.


വിവാഹം എന്നത് പലര്‍ക്കും തങ്ങളുടെ ജീവിതത്തിലെ ഒരു സ്വപ്ന ദിവസമായിരിക്കാം. മാസങ്ങളുടെയും മറ്റും പ്ലാനിങ് ആകാം ആ ദിനത്തിലെ ഓരോ നിമിഷവും. പെണ്‍കുട്ടികള്‍ ആകട്ടെ, വിവാഹ വസ്ത്രം മുതല്‍ മേക്കപ്പും ഹെയര്‍ സ്റ്റൈലും വരെ വളരെ പ്ലാനോടെ ആകും ചെയ്യുന്നത്. അത്തരത്തില്‍ ഒരു വധുവിന്‍റെ വ്യത്യസ്ത ഹെയര്‍ സ്റ്റൈലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. 

സാധാരണയായി ബ്രൈഡിന് തലമുടിയില്‍ പൂക്കളാണ് വയ്ക്കുന്നത്. എന്നാല്‍ ഇവിടെ ഇതാ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ബ്രൈഡിന്‍റെ തലമുടി നിറയെ ചോക്ലേറ്റ് കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ചിത്ര എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പൂക്കള്‍ക്ക് പകരം ചോക്ലേറ്റ് നിറച്ചത്. 

Latest Videos

കിറ്റ് ക്യാറ്റ്, 5 സ്റ്റാര്‍, മില്‍ക്കി ബാര്‍ എന്ന് തുടങ്ങി ഫെറെറോ റോഷര്‍ വരെ തലമുടിയില്‍ ഉണ്ട്. കമ്മലിനും മാംഗോ ബൈറ്റും ചേര്‍ത്തിട്ടുണ്ട്. ഇതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പ്രചരിക്കുന്നത്. 

ഈ ചോക്ലേറ്റ് ഹെയര്‍ സ്റ്റൈല്‍ ഇതിനോടകം 5.7 മില്യണ്‍ ആളുകളാണ് കണ്ടത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. കുട്ടികളുടെ മുന്നില്‍ പോകരുത് എന്നും കുട്ടികള്‍ ഇത് കാണരുതെന്നുമൊക്കെ ആണ് ആളുകളുടെ കമന്‍റ്. 

 

അതേസമയം ഒരു ബ്രൈഡല്‍ ലെഹങ്കയുടെ സ്കേര്‍ട്ടിനെ ടെന്‍റാക്കി മാറ്റിയ കുരുന്നുകളുടെ രസകരമായ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വധുവിന്‍റെ മരുമക്കള്‍ ആണ്  ലെഹങ്ക അവരുടെ ടെന്‍റാക്കി ഉപയോഗിച്ചത്. കുട്ടികള്‍ സ്കേര്‍ട്ടിനെ ടെന്‍റാക്കി മാറ്റി അതിനുള്ളില്‍ ഇരുന്ന് ഫോണ്‍ ഉപയോഗിച്ച് കളിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ടെന്‍റൊരുക്കാന്‍ നിങ്ങളുടെ ലെഹങ്ക ധാരാളമാണെന്നാണ് വീഡിയോയില്‍ പറയുന്നത്. 

 Read: ബ്രൈഡല്‍ ലെഹങ്ക കൊണ്ട് ഇങ്ങനെയും ഉപയോഗമുണ്ടോ; വൈറലായി കുരുന്നുകളുടെ വീഡിയോ

click me!