കുട്ടി തന്റെ നോട്ട്ബുക്കുകളിലൊന്നിൽ നിന്ന് ഒരു പേജ് കീറി തറയിൽ നിന്ന് ഭക്ഷണമെല്ലാം തുടച്ച് മാറ്റി. മാത്രവുമല്ല, തൂവാല കൊണ്ട് തറ തുടച്ച് വൃത്തിയാക്കി. കുട്ടി തറ വൃത്തിയാക്കുന്നത് കാണിക്കുന്ന രണ്ട് ഫോട്ടോകളാണ് അഷു സിംഗ് പങ്കുവച്ചിരിക്കുന്നത്.
ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ തറയിൽ വീണ ഭക്ഷണം വൃത്തിയാക്കുന്ന കുട്ടിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അഷു സിംഗ് എന്ന ഉപയോക്താവ് ലിങ്ക്ഡ്ഇനിൽ വീഡിയോ പോസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പ് ദില്ലി മെട്രോയിൽ നടന്ന സംഭവമാണ് അഷു സിംഗ് പങ്കുവച്ചത്.
കുട്ടി തന്റെ നോട്ട്ബുക്കുകളിലൊന്നിൽ നിന്ന് ഒരു പേജ് കീറി, തറയിൽ നിന്ന് ഭക്ഷണമെല്ലാം തുടച്ച് മാറ്റി. മാത്രവുമല്ല, തൂവാല കൊണ്ട് തറ തുടച്ച് വൃത്തിയാക്കി. കുട്ടി തറ വൃത്തിയാക്കുന്നത് കാണിക്കുന്ന രണ്ട് ഫോട്ടോകളാണ് അഷു സിംഗ് പങ്കുവച്ചിരിക്കുന്നത്.
#DelhiMetro-യിൽ ഇയർഫോണുകൾ ഘടിപ്പിച്ച് ഇരിക്കുകയായിരുന്ന ഒരു കൊച്ചുകുട്ടി തന്റെ ടിഫിൻ ബോക്‌സ് തറയിസ് വീണപ്പോൾ ബാഗിൽ നിന്ന് വാട്ടർ ബോട്ടിൽ പുറത്തെടുത്ത് തറ വൃത്തിയാക്കുന്നതാണ് വീഡിയോയിലുള്ളത്. ചെറുപ്പക്കാരന്റെ ഉച്ചയ്ത്ത് കഴിക്കാൻ വച്ചിരുന്ന ഭക്ഷണമാണ് തറയിലേക്ക് വീണത്. ചെറുപ്പക്കാരൻ തന്റെ തൂവാല എടുത്ത് തറ തുടയ്ക്കുന്നത് വീഡിയോയിൽ കാണാം. 60,000-ത്തിലധികം പേർ വീഡിയോയ്ക്ക് പ്രതികരിച്ചു.
'ശരിയായ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ഉദാഹരണം...'- ഒരു ഉപയോക്താവ് കുറിച്ചു.'ഉത്തരവാദിത്തമുള്ള ഈ ചെറുപ്പക്കാർ നമ്മുടെ രാജ്യത്തിന്റെ ശോഭനമായ ഭാവി ഉണ്ടാക്കും...'- എന്ന് മറ്റൊരാൾ കുറിച്ചു. ഇത്തരത്തിലുള്ള ചെറുപ്പക്കാർക്ക് നല്ല ഭാവിയുണ്ടെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.
“വളരെയധികം സന്തോഷം. മാതാപിതാക്കൾക്ക് സല്യൂട്ട്..." ഒരു ഉപയോക്താവ് എഴുതി. "ഉത്തരവാദിത്തമുള്ള ഒരു പൗരൻ ഇങ്ങനെയാണ് പെരുമാറേണ്ടത്...നമുക്ക് ശേഷം നമ്മൾ ഓരോരുത്തരും വൃത്തിയായാൽ നമുക്ക് നമ്മുടെ ചുറ്റുപാടുകൾ വൃത്തിയും ഭംഗിയുമുള്ളതാക്കാം. ഈ ലോകം നമ്മുടേതാണെന്നും നമ്മൾ തന്നെയാണെന്നും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. മാറ്റമുണ്ടാക്കാൻ കഴിയുന്നവർ...-മറ്റൊരാൾ കുറിച്ചു. അതിശയകരവും പ്രചോദനകരവുമാണ് ഈ ചിത്രമെന്നും മറ്റൊരാൾ കമന്റ് ചെയ്തു.