ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോഴിതാ വീണ്ടും വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് സാറ. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് സാറ വീഡിയോ പങ്കുവച്ചത്.
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് ബോളിവുഡ് താരങ്ങള്‍. ഇക്കൂട്ടത്തില്‍ മുന്നിലാണ് നടി സാറ അലി ഖാന്‍. അമിതവണ്ണത്തിന്റെ പേരില്‍ കൗമാര കാലത്ത് വ്യാപകമായി 'ബോഡിഷെയിമിംഗ്' നേരിട്ട ഒരാള്‍ കൂടിയാണ് സെയ്ഫ് അലി ഖാന്റെയും അമൃത സിങിന്റെയും മകള്‍ സാറ.
സിനിമയിലേയ്ക്ക് എത്തുന്നതിനു മുന്‍പുതന്നെ കഠിനമായ വര്‍ക്കൗട്ടിലൂടെയും ഡയറ്റിലൂടെയും സാറ തന്റെ വണ്ണം കുറയ്ക്കുകയായിരുന്നു. സാറ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. 100 കിലോയ്ക്കടുത്തായിരുന്നു സാറയുടെ അന്നത്തെ ശരീരഭാരം. കഠിനമായ വ്യായാമത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയുമാണ് സാറ ഭാരം കുറച്ചത്. തനിക്ക് പിസിഒഡി (പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം) ഉള്ളതിനാലാണ് വണ്ണം കൂടിക്കൊണ്ടിരുന്നത് എന്ന് സാറ തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്.
ഇപ്പോള്‍ ഒരു ഫിറ്റ്‌നസ് ഫ്രീക്ക് ആണ് സാറ. ഇടയ്ക്കിടെ തന്‍റെ വര്‍ക്കൗട്ട് വീഡിയോകള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട് സാറ. താരത്തിന്‍റെ ജിമ്മില്‍ നിന്നുള്ള വര്‍ക്കൗട്ട് ചിത്രങ്ങള്‍ എപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോഴിതാ വീണ്ടും വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് സാറ. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് സാറ വീഡിയോ പങ്കുവച്ചത്. ജിമ്മില്‍ വെയിറ്റ് ലിഫിറ്റിങ് മുതല്‍ സ്ക്വാട്സ് വരെ ചെയ്യുന്ന സാറയെ ആണ് വീഡിയോയില്‍ കാണുന്നത്. ബ്ലാക്ക് നിറത്തിലുള്ള ജിം ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് സാറയുടെ പോസ്റ്റിന് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. സാറയാണ് പ്രചോദനം എന്നാണ് പല പെണ്‍കുട്ടികളും അഭിപ്രായപ്പെടുന്നത്.
സുശാന്ത് സിങ് രാജ്പുതിനൊപ്പം കേദാര്‍നാഥിലൂടെ അരങ്ങേറ്റം കുറിച്ച സാറ വളരെ പെട്ടെന്നാണ് ബോളിവുഡിലെ ഉദിച്ചുയരുന്ന താരമായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സാറയുടെ ഫാഷന്‍ പരീക്ഷണങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്.