കുഞ്ഞിന് വേണ്ടി തിരച്ചില്‍ തുടരുന്നതിനിടെ ഇവരുടെ വീടിന് വളരെ അകലെയല്ലാതെ, ഒരു തടാകത്തിന് സമീപമുള്ള പാര്‍ക്കിനുള്ളിലാണ് വായില്‍ എന്തോ വച്ചുകൊണ്ട് ചീങ്കണ്ണി കിടക്കുന്നത് പൊലീസുകാര്‍ കണ്ടെത്തിയത്. അടുത്ത് ചെന്ന് എന്താണ് അതിന്‍റെ വായിലെന്ന് പരിശോധിക്കുന്നതിനിടെ ഇവര്‍ക്ക് സംശയം തോന്നി
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊലപ്പെടുന്ന വാര്‍ത്തകള്‍ പലപ്പോഴും നാം കേള്‍ക്കാറുണ്ട്. കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങളുണ്ടാകുന്നതും പതിവാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ദുരൂഹമായ സാഹചര്യത്തില്‍ രണ്ട് വയസുകാരന്‍റെ മൃതദേഹം ഒരു ചീങ്കണ്ണിയുടെ വായ്ക്കകത്ത് നിന്ന് കണ്ടെടുത്തിരിക്കുകയാണ് പൊലീസുകാര്‍.
യുഎസിലെ ഫ്ളോറിഡയിലാണ് വിചിത്രമായ സംഭവം നടന്നിരിക്കുന്നത്. രണ്ട് വയസുകാരനെ കാണാതാകുന്നതിന് മുമ്പ് തന്നെ വലിയൊരു ദുരന്തം ഈ ബാലന്‍റെ വീട്ടില്‍ നടന്നുകഴിഞ്ഞിരുന്നു. കുഞ്ഞിന്‍റെ അമ്മയെ അവരുടെ വീട്ടില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു.
undefined
ഈ സംഭവം അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ കുഞ്ഞിനെ കാണാനില്ലെന്ന് മനസിലാക്കിയ ശേഷം കുഞ്ഞിനായുള്ള തിരച്ചില്‍ തുടങ്ങിയിരുന്നു. കുഞ്ഞിന്‍റെ അമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ തന്നെ ഇവരുടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
'അമ്മ കൊല്ലപ്പെട്ടത് മുതലാണ് കുഞ്ഞിനെ കാണാതായത്. മാര്‍ച്ച് മുപ്പതിനാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്പോള്‍ മുതല്‍ തന്നെ രണ്ട് വയസുകാരന് വേണ്ടിയുള്ള തിരച്ചില്‍ ഞങ്ങള്‍ തുടങ്ങിയിരുന്നു. മിസിംഗ് കേസാണ് എടുത്തിരുന്നത്. ഇതിങ്ങനെ അവസാനിക്കുമെന്ന് ഞങ്ങളാരും കരുതിയതല്ല...'- അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പൊലീസ് സംഘം അറിയിച്ചു.
കുഞ്ഞിന് വേണ്ടി തിരച്ചില്‍ തുടരുന്നതിനിടെ ഇവരുടെ വീടിന് വളരെ അകലെയല്ലാതെ, ഒരു തടാകത്തിന് സമീപമുള്ള പാര്‍ക്കിനുള്ളിലാണ് വായില്‍ എന്തോ വച്ചുകൊണ്ട് ചീങ്കണ്ണി കിടക്കുന്നത് പൊലീസുകാര്‍ കണ്ടെത്തിയത്. അടുത്ത് ചെന്ന് എന്താണ് അതിന്‍റെ വായിലെന്ന് പരിശോധിക്കുന്നതിനിടെ ഇവര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് വെടി പൊട്ടിച്ച് ചീങ്കണ്ണിയെ ഓടിച്ചുവിടാൻ ശ്രമിച്ചു. ഈ ശ്രമം വിജയം കണ്ടു. വായിലുള്ളത് താഴെയിട്ട് ചീങ്കണ്ണി അവിടെ നിന്ന് മാറി.
അടുത്ത് വന്ന് നോക്കിയപ്പോഴാണ് അത് കുഞ്ഞിന്‍റെ മൃതദേഹമാണെന്ന് പൊലീസുകാര്‍ക്ക് മനസിലായത്. കുഞ്ഞിന്‍റെ അമ്മയെ കൊന്നത് ഭര്‍ത്താവ് തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസുകാര്‍. കുഞ്ഞിന് എന്താണ് സംഭവിച്ചതെന്നതില്‍ ഒരു വ്യക്തതയുമില്ല. രണ്ട് മൃതദേഹവും പോസ്റ്റുമോര്‍ട്ടം ചെയ്ത് ശേഷം ലഭിക്കുന്ന അറിവുകളിലൂടെ മാത്രമേ കേസ് തുടര്‍ന്ന് മുന്നോട്ട് പോകൂ എന്നാണ് പൊലീസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എന്തായാലും ദാരുണമായ സംഭവം ഏവരിലും ദുഖമുണ്ടാക്കിയിരിക്കുന്നു എന്ന് തന്നെയാണ് വാര്‍ത്തകളോട് വരുന്ന പ്രതികരണങ്ങള്‍ കാണിക്കുന്നത്.
ചിത്രത്തിന് കടപ്പാട്