ചെറിയ കുഞ്ഞുങ്ങള്‍ക്കൊപ്പം നാം കൈകള്‍കൊണ്ട് മുഖം പൊത്തി 'ഒളിച്ചേ കണ്ടേ' കളിക്കാറുണ്ട്. ആ കളിയെ 'പീക്കാബൂ' എന്നാണ് പറയുന്നത്.
ഓരോ ദിവസവും വ്യത്യസ്തങ്ങളായ പല തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. പ്രത്യേകിച്ച് മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടമാണ്. ഇവിടെയിതാ അത്തരത്തില്‍ ഒരു പക്ഷിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'ഒളിച്ചേ, കണ്ടേ' പറഞ്ഞ് കളിക്കുകയാണ് ഈ പക്ഷി.
ചെറിയ കുഞ്ഞുങ്ങള്‍ക്കൊപ്പം നാം കൈകള്‍കൊണ്ട് മുഖം പൊത്തി 'ഒളിച്ചേ കണ്ടേ' കളിക്കാറുണ്ട്. ആ കളിയെ 'പീക്കാബൂ' എന്നാണ് പറയുന്നത്. ഇവിടെ ഈ പക്ഷി 'പീക്കാബൂ' എന്ന് പറയുന്നത് വ്യക്തമായി വീഡിയോയിൽ കേള്‍ക്കാം.
ട്വിറ്ററിൽ അലക്സ് എം കിന്‍റനര്‍ എന്ന ഉപയോക്താവ് പങ്കുവച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. ഒരു ചെറിയ മഞ്ഞ പക്ഷി അതിന്റെ ഉടമയുമായി കളിക്കുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ തുടക്കത്തിൽ പക്ഷി ഒരു സോഡ ക്യാനിന്റെ പിന്നിൽ മറഞ്ഞിരിക്കുന്നതായി കാണാം. പെട്ടെന്ന് സോഡാ ക്യാനിന് മുകളിലേക്ക് തലയിട്ട് പക്ഷി വളരെ ക്യൂട്ടായി 'പീക്കാബൂ' എന്ന് പറഞ്ഞ് കളിക്കുകയാണ്.
I've watched this on an endless loop for 15 minutes. pic.twitter.com/M9PXZayZXj
— Alex M. Kintner (@AlexKintner3)
നാല് ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. വളരെ മനോഹരമായിരിക്കുന്നു എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.
അതേസമയം, പൂച്ചയെ ആലിംഗനം ചെയ്യുന്ന ഒരു കുരങ്ങന്‍റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിലത്ത് കിടക്കുന്ന പൂച്ചയുടെ അരികിലേയ്ക്ക് നടന്നുനീങ്ങുകയാണ് കുരങ്ങന്‍. ശേഷം അതിന്‍റെ അരികില്‍ ഇരുന്ന് കുരങ്ങന്‍ പൂച്ചയെ ആലിംഗനം ചെയ്യുകയായിരുന്നു. ഏഴ് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിച്ചത്. 3.8 മില്ല്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. ധാരാളം പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും നിരവധി പേര്‍ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Also Read: മുംബൈയുടെ പ്രിയപ്പെട്ട സ്‌നാക്‌സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍; ചിത്രങ്ങള്‍ വൈറല്‍