'ദേവിയുടെ അമ്മ എന്നതാണ് എന്‍റെ ജീവിതത്തിലെ മനോഹരമായ റോള്‍'; മകള്‍ക്കൊപ്പമുള്ള ചിത്രവുമായി ബിപാഷ

By Web Team  |  First Published Feb 5, 2023, 10:07 AM IST

സെലിബ്രിറ്റകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ താരത്തിന്‍റെ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തു. മകള്‍ ജനിച്ച് ഒരു മാസം പിന്നിട്ടതിന്റെ സന്തോഷത്തില്‍ കേക്ക് മുറിച്ച് ആഘോഷിച്ചതിന്‍റെ വീഡിയോയും ബിപാഷ മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.


കഴിഞ്ഞ നവംബര്‍ 11-നാണ് ബോളിവുഡ് താരങ്ങളായ ബിപാഷ ബസുവിനും കരണ്‍ സിങ് ഗ്രോവറിനും കുഞ്ഞ് പിറന്നത്. ഒരു പെണ്‍കുഞ്ഞ് പിറന്നുവെന്ന വാര്‍ത്ത ബിപാഷ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ദേവി ബസു സിംഗ് ഗ്രോവര്‍ എന്നാണ് മകളുടെ പേര്. മകള്‍ക്കൊപ്പമുള്ള  ചിത്രവും താരം പങ്കുവച്ചിരുന്നു.
തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അതിഥി വന്നതിന്‍റെയും മാതൃത്വത്തിന്‍റെ മാധുര്യം അറിയുന്നതിന്‍റെയും
സന്തോഷത്തിലൂടെ കടന്നുപോകുകയാണ് ബിപാഷ ഇപ്പോള്‍.

മകള്‍ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ബിപാഷ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ബിപാഷ ചിത്രം പങ്കുവച്ചത്.   'ദേവിയുടെ അമ്മ..അതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ റോള്‍' -     മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിപാഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മകള്‍ കുഞ്ഞുകാല്‍പാദം കൊണ്ട് കവിളില്‍ തൊടുന്ന ചിത്രമാണ് ബിപാഷ പങ്കുവച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Bipasha Basu (@bipashabasu)

 

സെലിബ്രിറ്റകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ താരത്തിന്‍റെ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തു. മകള്‍ ജനിച്ച് ഒരു മാസം പിന്നിട്ടതിന്റെ സന്തോഷത്തില്‍ കേക്ക് മുറിച്ച് ആഘോഷിച്ചതിന്‍റെ വീഡിയോയും ബിപാഷ മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 'ദേവി ജനിച്ചിട്ട് ഒരു മാസം പൂര്‍ത്തിയായിരിക്കുന്നു. ദേവിയ്ക്ക് സ്‌നേഹവും അനുഗ്രഹവും ചൊരിഞ്ഞ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു. ഞങ്ങള്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു'- കേക്ക് മുറിക്കുന്ന വീഡിയോ പങ്കുവച്ച് ബിപാഷ കുറിച്ചു. വാനില കേക്കാണ് താരങ്ങള്‍ മകള്‍ക്കായി വാങ്ങിയത്.  പിങ്ക്, പര്‍പ്പിള്‍ നിറങ്ങളിലുള്ള ക്രീമുപയോഗിച്ചാണ് ഈ വാനില സ്‌പോഞ്ച് കേക്കിന്‍റെ മുകള്‍വശം തയ്യാറാക്കിയിരിക്കുന്നത്. നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസ അറിയിച്ച് കമന്‍റുകള്‍ ചെയ്തത്.

2015- ലാണ് ബിപാഷയും നടനായ കരണ്‍ സിംഗ് ഗ്രോവറും പരിചയപ്പെടുന്നത്. 'എലോണ്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. 2016- ലാണ് കരണും ബിപാഷയും വിവാഹം ചെയ്യുന്നത്. നിറവയറില്‍ ഭര്‍ത്താവ് കരണിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം ഗര്‍ഭിണിയാണെന്ന സന്തോഷം ആരാധകരെ അറിയിച്ചത്.  ജീവിതത്തില്‍ പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇതുവരെ കടന്നുവന്നതില്‍ വ്യത്യസ്തമായൊരു സമയത്തിലേക്കാണ് ഇനി യാത്രയെന്നുമെല്ലാം ബിപാഷ  കുറിപ്പിലൂടെ അന്ന് പങ്കുവച്ചിരുന്നു.

Also Read: രണ്‍ബീറിന്‍റെ പാട്ടിനൊപ്പം കാര്‍ഡിയോ വര്‍ക്കൗട്ട് ചെയ്യുന്ന ആലിയ ഭട്ട്; വീഡിയോ വൈറല്‍

 

click me!