ലോക്ക്ഡൗൺ കാലത്ത് ഇതാണ് ബിപാഷ ഏറ്റെടുത്ത ചലഞ്ച്; വീഡിയോ

By Web Team  |  First Published Apr 22, 2020, 3:42 PM IST

ഒരു ജോലിയുമില്ലാതെ വീട്ടില്‍ ഇരിക്കുന്നതിന്‍റെ വിരസത മാറ്റാന്‍ ഇത്തരം ചലഞ്ചുകള്‍ സഹായിക്കുമെന്നത് കൊണ്ടാകാം നിരവധി പേരാണ് ചലഞ്ചുകള്‍ ഏറ്റെടുക്കാനായി മുന്നോട്ട് വരുന്നത്.  ടീഷര്‍ട്ട് ചലഞ്ചിനും പില്ലോ ചലഞ്ചിനും ശേഷം പുതിയൊരു ചലഞ്ച് കൂടി എത്തിയിരിക്കുകയാണ്.


ലോക്ക്ഡൗൺ കാലത്ത് പല തരത്തിലുളള ചലഞ്ചുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ജോലിയുമില്ലാതെ വീട്ടില്‍ ഇരിക്കുന്നതിന്‍റെ വിരസത മാറ്റാന്‍ ഇത്തരം ചലഞ്ചുകള്‍ സഹായിക്കുമെന്നത് കൊണ്ടാകാം നിരവധി പേരാണ് ചലഞ്ചുകള്‍ ഏറ്റെടുക്കാനായി മുന്നോട്ട് വരുന്നത്.  ടീഷര്‍ട്ട് ചലഞ്ചിനും പില്ലോ ചലഞ്ചിനും ശേഷം ഇപ്പോള്‍ പുതിയൊരു ചലഞ്ച് കൂടി എത്തിയിരിക്കുകയാണ് - 'ഷൂ ചലഞ്ച്'. 

ജിമ്മുകള്‍ ഇല്ലാത്തത് കൊണ്ട് ഇപ്പോള്‍ പലരും വീട്ടില്‍ തന്നെയാണ് വര്‍ക്കൌട്ട് ചെയ്യുന്നത്. എന്നാല്‍ ലോക്ക്ഡൗൺ കാലത്തെ വര്‍ക്കൌട്ട് വിരസതയ്ക്ക് ഷൂ ചലഞ്ച് നല്ലതാണ് എന്നാണ് പലരുടെയും അഭിപ്രായം. ബോളിവുഡ് താരം  ബിപാഷ ബസു വരെ ഷൂ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. 

Latest Videos

undefined

Also Read: ലൈവ് വീഡിയോയില്‍ ടീഷര്‍ട്ട് ചലഞ്ചുമായി സണ്ണി ലിയോണ്‍...

കാലിന്‍റെ പാദത്തില്‍ ഒരു ഷൂ വെച്ചുകൊണ്ട് വ്യായാമം ചെയ്യുക. ഷൂ താഴെ വീഴാതെ നോക്കുകയും ചെയ്യണം എന്നതാണ് ചലഞ്ച്. വളരെ രസകരമായാണ് ബിപാഷ ചലഞ്ച് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 

Also Read: ലോക്ക്ഡൗൺ കാലത്ത് പുതിയൊരു ചലഞ്ചുമായി നടന്‍ കൃഷ്ണ കുമാറിന്‍റെ മക്കള്‍- വീഡിയോ...

Also Read: തലയിണയാണ് ഫാഷനെന്ന് പുതുതലമുറ; ഇത് ലോക്ക് ഡൗൺ കാലത്തെ ചലഞ്ച്...

 

click me!