ചങ്ങല കൊണ്ടുള്ള ടോപ് ധരിച്ച് ഫോട്ടോഷൂട്ട്; കഴുത്തിന് പരുക്കേറ്റ ചിത്രം പങ്കുവച്ച് ബിഗ് ബോസ് താരം

By Web Team  |  First Published Jul 3, 2022, 10:10 PM IST

വ്യത്യസ്തമായ വസ്ത്രധാരണമാണ് ഉര്‍ഫിയെ ശ്രദ്ധേയയാക്കാറ്. എന്നാലിതെല്ലാം സോഷ്യല്‍ മീഡിയിയല്‍ ഉര്‍ഫിയെ പരിഹസിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നവരും ഏറെയാണ്. പലപ്പോഴായി ബോഡി ഷെയിമിംഗിനും ഉര്‍ഫി വിധേയയായിട്ടുണ്ട്. 


വസ്ത്രധാരണത്തിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) ഏറെ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റവുവാങ്ങിയ ഒരു സെലിബ്രിറ്റിയാണ് ഉര്‍ഫി ജാവേദ്. നടിയാണെങ്കിലും ബിഗ് ബോസ് ( Bigg Boss ) താരമെന്ന നിലയിലാണ് ഉര്‍ഫി ജാവേദ് ( Urfi Javed ) അറിയപ്പെടുന്നത്.

വ്യത്യസ്തമായ വസ്ത്രധാരണമാണ് ഉര്‍ഫിയെ ശ്രദ്ധേയയാക്കാറ്. എന്നാലിതെല്ലാം സോഷ്യല്‍ മീഡിയിയല്‍ ഉര്‍ഫിയെ പരിഹസിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നവരും ഏറെയാണ്. പലപ്പോഴായി ബോഡി ഷെയിമിംഗിനും ഉര്‍ഫി വിധേയയായിട്ടുണ്ട്. 

Latest Videos

പക്ഷേ ഇത്തരം പരിഹാസങ്ങളോടും വിമര്‍ശനങ്ങളോടും ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നൊരാള്‍ കൂടിയാണ് ഉര്‍ഫി. അടുത്തിടെയായി പ്രമുഖ ഗായകന്‍ സിദ്ദു മൂസൈവാല കൊല്ലപ്പെട്ടതിന് പിന്നാലെ തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ  ( Social Media ) ലഭിച്ച ചില മെസേജുകളും കമന്‍റുകളുമെല്ലാം ഇവര്‍ പരസ്യമായി പങ്കുവച്ചിരുന്നു. സിദ്ദു മൂസൈവാലയ്ക്ക് പകരം കൊല്ലപ്പെടേണ്ടയാള്‍ ഉര്‍ഫിയാണെന്നും എത്രയും പെട്ടെന്ന് ഉര്‍ഫി ഇത്തരത്തില്‍ കൊല്ലപ്പെടട്ടെയെന്നുമെല്ലാമായിരുന്നു മെസേജുകളും കമന്‍റുകളും.

ഇപ്പോഴിതാ വ്യത്യസ്തമായ ഔട്ട്ഫിറ്റ് ധരിച്ച് ഫോട്ടോഷൂട്ട് ചെയ്തതിന് പിന്നാലെ പരുക്ക് പറ്റിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഉര്‍ഫി. ഇന്‍സ്റ്റഗ്രാം പേജിലാണ് മുമ്പ് പകര്‍ത്തിയ ഫോട്ടോ ഉര്‍ഫി ( Urfi Javed ) പങ്കുവച്ചിരിക്കുന്നത്. 

ചങ്ങല കൊണ്ടുള്ള ടോപ് ധരിച്ചാണ് ഉര്‍ഫി ഫോട്ടോഷൂട്ട് ചെയ്തിരുന്നത്. ഈ ഫോട്ടോകള്‍ പിന്നീട് വൈറലുമായിരുന്നു. എന്നാലീ ടോപ്പ് ധരിച്ച് ഏറെ നേരം നിന്നതിന്‍റെ ഫലമായി കഴുത്തിനേറ്റ പരുക്കാണ് ചിത്രത്തിലുള്ളത്. 

വ്യത്യസ്തമായ വസ്ത്രധാരണവും ആ രീതിയിലുള്ള ഫാഷൻ സ്റ്റേറ്റ്മെന്‍റുകളും ശ്രദ്ധിക്കപ്പെടാറുണ്ടെങ്കിലും അവയ്ക്ക് പിന്നില്‍ എത്രമാത്രം വിഷമങ്ങള്‍ സഹിക്കുന്നുണ്ടെന്നാണ് ഉര്‍ഫി ചിത്രങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. പ്രൊഫഷണല്‍ ആയി മോഡലിംഗ്, അഭിനയം എല്ലാം ചെയ്യുന്നവര്‍ ഈ രീതിയിലെല്ലാം ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണ്. അക്കാര്യവും ഉര്‍ഫിയുടെ ചിത്രം ഓര്‍മ്മിപ്പിക്കുന്നു. 

സെലിബ്രിറ്റികള്‍ അടക്കം പലരും ഇക്കാര്യത്തില്‍ ഉര്‍ഫിയെ അഭിനന്ദിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും കഷ്ടപ്പെട്ട് ഫോട്ടോഷൂട്ട് ചെയ്യുന്നത് എന്തിനാണെന്ന് ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ടെലിവിഷൻ ഷോകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ ഉര്‍ഫി പിന്നീട് ബിഗ് ബോസ് താരമെന്ന നിലയിലാണ് ( Bigg Boss )  ആളുകള്‍ക്ക് കൂടുതൽ സുപരിചിതയായി തീര്‍ന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Uorfi (@urf7i)

Also Read:- സ്ക്രീന്‍ ഷോട്ടുകളുമായി വസ്ത്രധാരണത്തിന്‍റെ പേരില്‍ വിവാദത്തിലായ നടി

click me!