മിസ് ഇന്ത്യ വേദിയിൽ കിടിലന്‍ ഔട്ട്ഫിറ്റില്‍ ഭൂമി പട്നേക്കർ; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Apr 19, 2023, 6:39 PM IST

ഫെമിന മിസ് ഇന്ത്യ 2023 ഫിനാലെ വേദിയില്‍ എത്തിയ ഭൂമിയുടെ ചിത്രങ്ങളാണ് വൈറലായത്. നീഷ് പോളിനൊപ്പം അവതാരകയായി എത്തിയ ഭൂമി, സ്ട്രാപ്‌ലസ് ഗൗണിലാണ് തിളങ്ങിയത്. 


ബോളിവുഡില്‍ വ്യത്യസ്‌തമായ ഒട്ടേറെ കഥാപാത്രങ്ങളാല്‍ പ്രേക്ഷകപ്രീതി സ്വന്തമാക്കിയ നടിയാണ് ഭൂമി പട്‌നേക്കര്‍. വസ്ത്രങ്ങളില്‍ പല തരം പരീക്ഷണങ്ങള്‍ നടത്തുന്നതിലും മിടുക്കിയാണ് ഭൂമി. ഇപ്പോഴിതാ താരത്തിന്‍റെ ചില ചിത്രങ്ങളാണ്  സോഷ്യല്‍ മീഡിയയില്‍  വൈറലാകുന്നത്. 

ഫെമിന മിസ് ഇന്ത്യ 2023 ഫിനാലെ വേദിയില്‍ എത്തിയ ഭൂമിയുടെ ചിത്രങ്ങളാണ് വൈറലായത്. നീഷ് പോളിനൊപ്പം അവതാരകയായി എത്തിയ ഭൂമി, സ്ട്രാപ്‌ലസ് ഗൗണിലാണ് തിളങ്ങിയത്. ചിത്രങ്ങള്‍ ഭൂമി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വ്യത്യസ്തമായ നെക്‌ലൈനാണ് ഗൗണിനെ മനോഹരമാക്കുന്നത്. 

Latest Videos

undefined

പ്ലൻജിങ് ഡീറ്റൈലിങ്ങോടു കൂടിയ സ്വീറ്റ്ഹാർട്ട് നെക്‌ലൈൻ ആണിത്. കറുപ്പ് കോർസെറ്റ് ബോഡീസും ഓറഞ്ച് ഫ്ലീറ്റ് സ്കർട്ടും ചേർത്താണ് ഈ ഗൗൺ ഒരുക്കിയിരിക്കുന്നത്.കില്ലർ ഹൈ ഹീൽസോടു കൂടിയ കറുപ്പ് ചെരിപ്പ്, സ്റ്റേറ്റ്മെന്റ് മോതിരം, കമ്മൽ എന്നിവയാണ്  താരത്തിന്‍റെ ആക്സസറീസ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhumi 🌏 (@bhumipednekar)

 

രാജസ്ഥാൻ സ്വദേശി നന്ദിനി ഗുപ്തയാണ് മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത്. ഏപ്രിൽ 15ന് മണിപ്പൂരിലെ ഇംഫാലിൽ വച്ചായിരുന്നു മത്സരം.  ദില്ലിയില്‍ നിന്നുള്ള ശ്രേയ പൂഞ്ച ഫസ്റ്റ് റണ്ണറപ്പും മണിപ്പൂരിന്റെ തൗനോജം സ്‌ട്രേല ലുവാങ് സെക്കന്‍റ് റണ്ണറപ്പും ആയി. അടുത്ത മാസം യുഎഇയിൽ വച്ച് നടക്കുന്ന മിസ് വേൾഡ് മത്സരത്തിൽ നന്ദിനി ഇന്ത്യയെ പ്രതിനിധീകരിക്കും.

Also Read: രാജസ്ഥാന്‍ സ്വദേശി നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023

click me!