'ശരീരം പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി വസ്ത്രം ധരിച്ചതാണോ?'; ഭൂമിക്കെതിരെ വിമര്‍ശനം

By Web Team  |  First Published Feb 17, 2023, 9:30 AM IST

ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയുടേയും കിയാര അദ്വാനിയുടേയും വിവാഹ റിസപ്ഷനില്‍ തിളങ്ങിയ ഭൂമിയുടെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. 
 


ബോളിവുഡില്‍ വ്യത്യസ്‌തമായ ഒട്ടേറെ കഥാപാത്രങ്ങളാല്‍ പ്രേക്ഷകപ്രീതി സ്വന്തമാക്കിയ നടിയാണ് ഭൂമി പട്‌നേക്കര്‍. വസ്ത്രങ്ങളില്‍ പല തരം പരീക്ഷണങ്ങള്‍ നടത്തുന്നതിലും മിടുക്കിയാണ് ഭൂമി. ഇപ്പോഴിതാ താരത്തിന്‍റെ ചില ചിത്രങ്ങളാണ്  സോഷ്യല്‍ മീഡിയയില്‍  വൈറലാകുന്നത്. ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയുടേയും കിയാര അദ്വാനിയുടേയും വിവാഹ റിസപ്ഷനില്‍ തിളങ്ങിയ ഭൂമിയുടെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. 

സ്വര്‍ണ നിറത്തിലുള്ള ലെഹങ്ക ചോളിയായിരുന്നു ഭൂമിയുടെ വസ്ത്രം. തരുണ്‍ തിഹിലിയാനിയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. ഗോള്‍ഡന്‍ ടസലുകളും എംബ്ബല്ലിഷ്‌മെന്റുകളും ഹെവി എംബ്രോയ്ഡറിയും ലെഹങ്ക ചോളിക്ക് കൂടുതല്‍ ആകര്‍ഷണം നല്‍കി. ഇതിനൊപ്പം താരം അണിഞ്ഞ ഡീപ് നെക്കോട് കൂടിയ ബ്ലൗസായിരുന്നു. ഇതാണ് താരത്തിന് ഹോട്ട് ലുക്ക് നല്‍കിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Bhumi 🌏 (@bhumipednekar)

 

ഇതിനൊപ്പം മ്ള്‍ട്ടി ലെയര്‍ പേള്‍ ചോക്കര്‍, സ്‌റ്റേറ്റ്‌മെന്റ് റിങ്‌സ്, ഗോള്‍ഡന്‍ ബ്രേസ്ലറ്റ് എന്നിവയായിരുന്നു താരത്തിന്‍റെ ആക്സസറീസ്. ചിത്രങ്ങള്‍ ഭൂമി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അതേസമയം വസ്ത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഒരു വിഭാഗം ആളുകള്‍ ഉന്നയിച്ചത്. ശരീരം കാണിക്കാന്‍ വേണ്ടി മാത്രം ധരിച്ച വസ്ത്രം എന്നായിരുന്നു പലരും താരത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. ഭൂമിയെ ബോഡി ഷെയ്മിങ് ചെയ്തുകൊണ്ടുള്ള കമന്‍റുകളും പലരും പങ്കുവച്ചു. 

അതേസമയം, ബ്ലഷ് പിങ്ക് സീക്വിൻസ് സാരിയിൽ തിളങ്ങിയാണ് ആലിയ ഭട്ട് സിദ്ധാര്‍ഥ് മല്‍ഹോത്ര- കിയാര അദ്വാനി വാഹസത്കാരത്തിന് എത്തിയത്.സവാൻ ഗാന്ധിയാണ് ആലിയയ്ക്കായി സാരി ഒരുക്കിയത്. ​ഗ്ലാസ് ബീഡ്സ്, സീക്വിൻസുമൊക്കെ ആണ് സാരിയെ മനോഹരമാക്കിയത്. മിറര്‍ വര്‍ക്കും ത്രെഡ് എംബ്രോയ്ഡറിയുമൊക്കെ നിറഞ്ഞ ലീവ്‌ലസ് ബ്ലൗസ് ആണ് ആലിയ  ഇതിനൊപ്പം പെയര്‍ ചെയ്തത്. ആമി പട്ടേലാണ് താരത്തെ സ്റ്റൈലിങ് ചെയ്തത്. ഡയ്മണ്ട് സ്റ്റഡും മേതിരവുമായിരുന്നു താരത്തിന്‍റെ ആക്സസറീസ്‌. നൂഡ് ഷെയ്ഡ‍് മേക്കപ് ആലിയയ്ക്ക് കൂടുതൽ ആകർഷണം നൽകി.

Also Read: സീക്വിൻസ് സാരിയിൽ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍...

click me!