സുഷിരങ്ങൾ വൃത്തിയാക്കുകയും അധിക എണ്ണ, അഴുക്ക് എന്നിവ നീക്കം ചെയ്യാനും ഇവ സഹായിക്കും. അതിലൂടെ മുഖക്കുരുവിനെ തടയാനും കടലമാവ് സഹായിക്കും.
കടലമാവ് മുഖത്ത് പുരട്ടുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പിനെ അകറ്റാനും കടലമാവ് സഹായിക്കും. സുഷിരങ്ങൾ വൃത്തിയാക്കുകയും അധിക എണ്ണ, അഴുക്ക് എന്നിവ നീക്കം ചെയ്യാനും ഇവ സഹായിക്കും. അതിലൂടെ മുഖക്കുരുവിനെ തടയാനും കടലമാവ് സഹായിക്കും.
ഇതിനായി രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവും മൂന്ന് ടേബിള്‍ സ്പൂണ്‍ തൈരും ഒരു നുള്ള് മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. കരുവാളിപ്പ്, കറുത്തപാടുകൾ, മുഖക്കുരു, എന്നിവ മാറ്റാന്‍ ഈ പാക്ക് സഹായിക്കും. അതുപോലെ ഒരു ടീസ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ തക്കാളി നീര്, ഒരു ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാനും കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
undefined
രണ്ട് ചെറിയ സ്പൂണ്‍ കടലമാവിലേയ്ക്ക് കറ്റാര്‍വാഴയുടെ പള്‍പ്പ് സമം ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകളെ തടായനും പാടുകളെ തടയാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും. കൂടാതെ ഒരു ടേബിൾ സ്പൂൺ കടലമാവ്, ഒരു ടേബിൾ സ്പൂൺ പപ്പായ പൾപ്പ്, ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ എന്നിവ യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും. കഴുത്തിലെ കറുത്ത നിറം മാറ്റാനും കടലമാവ് സഹായിക്കും. ഇതിനായി കടലമാവ്, തൈര്, നാരങ്ങാ നീര്, മഞ്ഞൾപ്പൊടി എന്നിവ ചേര്‍ത്ത് മിശ്രിതമാക്കി കഴുത്തില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
Also read: മുപ്പത് കഴിഞ്ഞ പുരുഷന്മാര്‍ വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍