ഫിനാൻസ്- സ്റ്റോക്ക് മാര്‍ക്കറ്റ് എന്നീ വിഷയങ്ങളില്‍ അറിവ് വേണം. കാരണം ഇവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മീം ആയി അവതരിപ്പിക്കേണ്ടത്. നല്ല 'ഹ്യൂമര്‍ സെൻസ്'ഉം, 'കമ്മ്യൂണിക്കേഷൻ സ്കില്‍'ഉം എല്ലാം ഉദ്യോഗാര്‍ത്ഥിക്ക് വേണമെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തവര്‍ ഇന്ന് വിരളമാണ്. വാര്‍ത്തകള്‍ അറിയാനും മറ്റ് അറിവുകള്‍ ശേഖരിക്കാനും നമുക്ക് താല്‍പര്യമുള്ള മേഖലകളിലെ പുതിയ വിവരങ്ങള്‍ പങ്കിടാനും ലഭിക്കാനുമെല്ലാം സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നവര്‍ ഇന്ന് ഏറെയാണ്. വെറുതെ ഒരു നേരമ്പോക്ക് എന്നതില്‍ക്കവിഞ്ഞ് സോഷ്യല്‍ മീഡിയയെ പ്രൊഫഷണലി തന്നെ ഉപയോഗിക്കുന്ന സാഹചര്യമാണ് ഇന്ന് എങ്ങും കാണുന്നത്.
സോഷ്യല്‍ മീഡിയയിലാണെങ്കില്‍ വീഡിയോകള്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം പേര്‍ ശ്രദ്ധിക്കുന്നത് മീമുകളാണ്. മുമ്പ് മീമുകള്‍ ഒരു തമാശ എന്ന നിലയില്‍ മാത്രമാണ് പരിഗണിക്കപ്പെട്ടിരുന്നത് എങ്കില്‍ ഇപ്പോഴത് ഗൗരവമുള്ള കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള ഉപാധി കൂടിയായി മാറിയിരിക്കുന്നു.
മീം ഉണ്ടാക്കുന്നതും അത്ര നിസാരമായ ജോലിയല്ല. ഇപ്പോഴിതാ മീം ഉണ്ടാക്കുന്നവര്‍ക്ക് തൊഴിലവരസങ്ങള്‍ വരെ വരികയാണ്. ബംഗലൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി നല്‍കിയ പരസ്യമാണ് ഇത്തരത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രസകരമായ മീം ഉണ്ടാക്കാൻ കഴിവുള്ളവര്‍ക്കെല്ലാം ഇതിന് അപേക്ഷിക്കാം. മാസശമ്പളം ഒരു ലക്ഷം രൂപയാണിവര്‍ പറയുന്നത്. പക്ഷേ ഈ കമ്പനിക്ക് വേണ്ടി മീം ഉണ്ടാക്കുന്നവര്‍ക്ക് ഫിനാൻസ് മേഖലയുമായി ബന്ധം വേണം.
ഫിനാൻസ്- സ്റ്റോക്ക് മാര്‍ക്കറ്റ് എന്നീ വിഷയങ്ങളില്‍ അറിവ് വേണം. കാരണം ഇവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മീം ആയി അവതരിപ്പിക്കേണ്ടത്. നല്ല 'ഹ്യൂമര്‍ സെൻസ്'ഉം, 'കമ്മ്യൂണിക്കേഷൻ സ്കില്‍'ഉം എല്ലാം ഉദ്യോഗാര്‍ത്ഥിക്ക് വേണമെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.
'ചീഫ് മീം ഓഫീസര്‍' എന്നാണത്രേ ഈ തസ്തികയുടെ പേര്. ഫിനാൻസ് മേഖലയിലെ ട്രെൻഡിന് അനുസരിച്ച് 'സീരിയസ്' ആയ വിഷയങ്ങള്‍ ലളിതമായി മീമുകളിലൂടെ മറ്റുള്ളവരിലേക്ക് എളുപ്പമെത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായാണ് ഉദ്യോഗാര്‍ത്ഥിയെ തിരയുന്നത്. എന്തായാലും അല്‍പം വ്യത്യസ്തമായ ഈ തൊഴില്‍ പരസ്യം വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലാണ് പരസ്യം ചര്‍ച്ചയായിരിക്കുന്നത്. ലിങ്കിഡിനിലൂടെയാണ് കമ്പനി പരസ്യം പങ്കുവച്ചത്. എന്നാല്‍ പിന്നീട് മിക്ക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പരസ്യം സംബന്ധിച്ച വിവരമെത്തുകയായിരുന്നു.
ചിത്രത്തിന് കടപ്പാട്: Duck_@jainam