മുഖം കഞ്ഞിവെള്ളം കൊണ്ട് കഴുകൂ; അറിയാം ഗുണങ്ങള്‍...

By Web Team  |  First Published Jul 18, 2024, 4:09 PM IST

കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തിന് ഏറെ നല്ലതാണ്. 


ചോറ് കുതിർത്ത് പാകം ചെയ്‌താൽ അവശേഷിക്കുന്ന  കഞ്ഞി വെള്ളം കുടിക്കാന്‍ മാത്രമല്ല, മുഖം കഴുകാനും ഉപയോഗിക്കാവുന്നതാണ്.  കാരണം കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തിന് ഏറെ നല്ലതാണ്. 

കഞ്ഞി വെള്ളത്തിന് ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് പതിവാക്കിയാൽ ചർമ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം തിളക്കമുള്ളതും മൃദുവായതുമാകാനും സഹായിക്കും. അമിനോ ആസിഡുകള്‍ അടങ്ങിയ കഞ്ഞി വെള്ളം കൊണ്ട് മുഖം കഴുകുന്നത് കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും ഗുണം ചെയ്യും. 

Latest Videos

വിറ്റാമിനുകളായ ബി, ഇ തുടങ്ങിയവയും അടങ്ങിയ കഞ്ഞിവെള്ളം ചര്‍മ്മത്തെ സംരക്ഷിക്കും. കഞ്ഞിവെള്ളത്തില്‍ ഫിനോളിക് ആസിഡുകളും ഫ്ലേവനോയ്ഡുകളും പോലുള്ള സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകളെയും ചുവപ്പ് പാടുകളെയും മറ്റും അകറ്റാന്‍ സഹായിക്കും.  മുഖത്തെ അടഞ്ഞ ചര്‍മ്മ സുഷിരങ്ങള്‍ തുറക്കാനും കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇതുവഴി മുഖക്കുരുവിനെ തടയാനും സഹായിക്കും. 

കഞ്ഞി വെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും. ഇത് കൂടാതെ, മുഖത്തിന്  സ്വാഭാവിക നിറം  ലഭിക്കാനും കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകാം. അതുപോലെ വെയിലേറ്റ് ഉണ്ടാകുന്ന കരുവാളിപ്പിനും മറ്റ് നിറവ്യത്യാസങ്ങൾക്കും കഞ്ഞിവെള്ളം ഉപയോഗിക്കാം. ഇതിനായി കുളിക്കുന്നതിനു മുമ്പായി ഈ കഞ്ഞിവെള്ളം ശരീരത്തിൽ കോരിയൊഴിക്കുക. ഏകദേശം 15 മിനിറ്റെങ്കിലും ഇങ്ങനെ ചെയ്യാം. കരുവാളിപ്പ് മാറ്റാന്‍ ഇത് സഹായിക്കും. ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കാനും ഇത് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: ഡാർക്ക് സർക്കിൾസ് മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ വഴികള്‍

youtubevideo

click me!