ദീപികയും ആലിയയും തമന്നയും വരെ ചെയ്യുന്നത്; സൂപ്പർ പവറുള്ള സ്‌കിൻ ബൂസ്റ്റർ...

By Web Team  |  First Published Mar 13, 2024, 12:59 PM IST

സാറാ അലി ഖാൻ, മൗനി റോയ്, അനന്യ പാണ്ഡെ തുടങ്ങിയ ചില നടിമാരും മേക്കപ്പ് ഉപയോഗിക്കുന്നതിന് മുമ്പ് മുഖം ഐസ് വെള്ളത്തിൽ മുക്കുന്നത് വീഡിയോകളിലൂടെ പലപ്പോഴും നാം കണ്ടിട്ടുണ്ട്. 


ദീപിക പദുകോണ്‍, കത്രീന കൈഫ്, ആലിയ ഭട്ട്, കൃതി സനോൺ, തമന്ന തുടങ്ങി നിരവധി നടിമാർ മുഖം ഐസ് വെള്ളത്തിൽ മുക്കിയാലുള്ള ഗുണങ്ങളെക്കുറിച്ച് പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. സാറാ അലി ഖാൻ, മൗനി റോയ്, അനന്യ പാണ്ഡെ തുടങ്ങിയ ചില നടിമാരും മേക്കപ്പ് ഉപയോഗിക്കുന്നതിന് മുമ്പ് മുഖം ഐസ് വെള്ളത്തിൽ മുക്കുന്നത് വീഡിയോകളിലൂടെ പലപ്പോഴും നാം കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ ഐസ് വെള്ളത്തിൽ മുഖം മുക്കിയാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

Latest Videos

undefined

അമിതമായ സൂര്യപ്രകാശം മുഖത്ത് ഏല്‍ക്കുന്നത് ചര്‍മ്മത്തിന് ഒട്ടും നന്നല്ല എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.  ഇത്തരത്തില്‍  സൂര്യപ്രകാശം മുഖത്ത് ഏല്‍ക്കുന്നത് മൂലമുള്ള കരുവാളിപ്പ്, ചർമ്മത്തിലെ ചുവപ്പ്, ചൊറിച്ചിൽ എന്നിവയെ അകറ്റാന്‍ ഐസ് വെള്ളത്തിൽ മുഖം  മുക്കുന്നത് നല്ലതാണ്. ഇത് മുഖത്തെ രക്തയോട്ടം കൂടാനും മുഖത്തെ വീക്കവും ചുവപ്പും കുറയ്ക്കാനും സഹായിക്കും. 

രണ്ട്... 

ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കാനും സഹായിക്കും. സുഷിരങ്ങളിലെ അഴുക്ക്, എണ്ണ എന്നിവയെ അകറ്റാനും സുഷിരങ്ങൾ വൃത്തിയുള്ളതും ഇറുകിയതുമായി സൂക്ഷിക്കുന്നതിനും ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് നല്ലതാണ്. ബ്ലാക്ക്ഹെഡ്സ്, മുഖക്കുരു എന്നിവ ഉണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കാനും ഇത് സഹായിക്കും. 

 

മൂന്ന്... 

രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള മുഖത്തെ വീക്കവും ചുവപ്പും മാറ്റാനും ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് നല്ലതാണ്. ചർമ്മത്തിന് ഉന്മേഷവും പുനരുജ്ജീവനവും നൽകാനും ഇത് സഹായിക്കും. 

നാല്... 

മേക്കപ്പ് കൂടുതൽ നേരം നീണ്ടുനിൽക്കാനും മുഖം ഐസ് വെള്ളത്തിൽ  മുക്കുന്നത് ഗുണം ചെയ്യും.  കൊറിയൻ സൗന്ദര്യ നുറുങ്ങുകളിൽ പലപ്പോഴും ഐസ് വാട്ടർ ഫേഷ്യൽ ഉൾപ്പെടുന്നു. ഇതിനായി നിങ്ങളുടെ മുഖം ഐസിൽ 3-4 മിനിറ്റ് മുക്കി വയ്ക്കുക. ഉണങ്ങിയതിന് ശേഷം മേക്കപ്പ് ചെയ്യാം. 

 

അഞ്ച്... 

ഉൽപ്പന്നങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളായ സെറം, മോയ്‌സ്ചുറൈസറുകൾ, മാസ്‌ക്കുകൾ എന്നിവ നന്നായി ആഗിരണം ചെയ്യാനും ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് ഗുണം ചെയ്തേക്കും. 

Also read: 40 കടന്നവര്‍ ഈ ഭക്ഷണങ്ങള്‍ പതിവാക്കൂ, മുഖത്ത് പ്രായം പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ സഹായിക്കും...

youtubevideo

click me!