ദിവസവും മുഖത്ത് റോസ് വാട്ടര്‍ പുരട്ടൂ; അറിയാം ഈ ഗുണങ്ങള്‍...

By Web Team  |  First Published Dec 3, 2023, 2:49 PM IST

രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് റോസ് വാട്ടര്‍ പുരട്ടുന്നത് നിറം വർധിപ്പിക്കാനും സഹായിക്കും. മേക്കപ്പ് റിമൂവറുകൾക്ക് ബദലായി ഉപയോഗിക്കാൻ കഴിയുന്ന സ്വാഭാവിക ചേരുവയാണ് റോസ് വാട്ടർ. മേക്കപ്പ് വളരെ എളുപ്പം നീക്കം ചെയ്യാൻ ഇവ സഹായിക്കും.


ആന്റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയ റോസ് വാട്ടര്‍ ചര്‍മ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ്. ഇവ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ചുളിവുകളെ നീക്കം ചെയ്യാനും സഹായിക്കും. കൂടാതെ ഇവ മുഖത്തെ കറുത്ത പാടുകളെ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും.  ഇതിനായി റോസിന്‍റെ ഇതളുകളിട്ട ചൂടുവെള്ളമോ അല്ലെങ്കില്‍ പുറത്തു നിന്ന് വാങ്ങുന്ന റോസ് വാട്ടറോ മുഖത്ത് പുരട്ടാവുന്നതാണ്. 

ത്വക്കിന്‍റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നതിനോടൊപ്പം ഇവ മുഖത്തെ എണ്ണമയം നിയന്ത്രിക്കാനും സഹായിക്കും. മുഖക്കുരു തടയാനും മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും റോസ് വാട്ടറില്‍ മുക്കിയ പഞ്ഞി ഉപയോ​ഗിച്ച് മുഖം തുടച്ചെടുക്കാം. റോസ് വാട്ടറിൽ അൽപം നാരങ്ങാനീര് ചേര്‍ത്ത്  മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാന്‍ സഹായിക്കും. 

Latest Videos

undefined

ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന വിയര്‍പ്പിനേയും അഴുക്കിനേയും നീക്കം ചെയ്യാനും റോസ് വാട്ടര്‍ ഉപയോഗിക്കാം. ഇതിനായി രാത്രി മുഖം വൃത്തിയായി കഴുകിയ ശേഷം മാത്രം റോസ് വാട്ടര്‍ പുരട്ടുന്നതാണ് നല്ലത്. ഇത് മുഖത്ത് അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാനും ചര്‍മ്മത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താനും സഹായിക്കും.

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും റോസ് വാട്ടര്‍ സഹായകമാണ്. ഇതിനായി, റോസ് വാട്ടര്‍  ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുക്കുക. ശേഷം തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കിയെടുക്കുക. തുടര്‍ന്ന് ഈ പഞ്ഞി കണ്ണിന് മുകളില്‍ അല്‍പനേരം വയ്ക്കുക. ഇത് കണ്ണിനടയിലെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും. 

രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് റോസ് വാട്ടര്‍ പുരട്ടുന്നത് നിറം വർധിപ്പിക്കാനും സഹായിക്കും. മേക്കപ്പ് റിമൂവറുകൾക്ക് ബദലായി ഉപയോഗിക്കാൻ കഴിയുന്ന സ്വാഭാവിക ചേരുവയാണ് റോസ് വാട്ടർ. മേക്കപ്പ് വളരെ എളുപ്പം നീക്കം ചെയ്യാൻ ഇവ സഹായിക്കും.

Also read: ചര്‍മ്മം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ ഈ നാല് ഭക്ഷണങ്ങള്‍ മാത്രം കഴിക്കൂ...

youtubevideo

click me!