നഗ്നയായി വേദിയിലേയ്ക്ക് എത്തി, അവിടെ വച്ച് വസ്ത്രം ഒരുക്കിയുമാണ് താരം ഇത്തവണ ഫാഷൻ ലോകത്തെ ഞെട്ടിച്ചത്. പാരിസ് ഫാഷൻ വീക്കിലായിരുന്നു ബെല്ല അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് വേദിയില്‍ എത്തിയത്.
ഫാഷന്‍ റാംപുകളില്‍ വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിച്ച് എത്താറുള്ള അമേരിക്കൻ സൂപ്പർ മോഡൽ ആണ് ബെല്ല ഹഡീഡ്. 74–ാമത് കാൻസ് ഫിലം ഫെസ്റ്റിവലിന് എത്തിയപ്പോൾ ബെല്ല അണിഞ്ഞ നെക്ലേസ് ഇന്നും ഫാഷന്‍ ലോകത്തിന് മറക്കാനാവില്ല. ശ്വാസകോശത്തിന്റെ ആകൃതിയിലുള്ള നെക്ലേസ് ആണ് അന്ന് താരം അണിഞ്ഞത്. ഇപ്പോഴിതാ ഒരിടവേളയ്ക്കുശേഷം വീണ്ടും വാർത്തകളിൽ നിറയുകയാണ് താരം.
നഗ്നയായി വേദിയിലേയ്ക്ക് എത്തി, അവിടെ വച്ച് വസ്ത്രം ഒരുക്കിയുമാണ് താരം ഇത്തവണ ഫാഷൻ ലോകത്തെ ഞെട്ടിച്ചത്. പാരിസ് ഫാഷൻ വീക്കിലായിരുന്നു ബെല്ല അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് വേദിയില്‍ എത്തിയത്. ബെല്ലയ്ക്ക് പിന്നാലെ രണ്ട് പേർ എത്തി, വെള്ള നിറത്തിലുള്ള ദ്രാവകം ബെല്ലെയുടെ ശരീരത്തിലേക്ക് സ്പ്രേ ചെയ്യാൻ തുടങ്ങി. ഏറെ വൈകാതെ ഇത് ഉണങ്ങുകയും വസ്ത്രം പോലെ തോന്നിക്കുകയും ചെയ്തു. തുടർന്ന് ഡിസൈനർ എത്തി സ്ലിറ്റും സ്ലീവും നൽകി ഒരു ഗൗണിന്‍റെ രൂപത്തിലേയ്ക്ക് ഇതിനെ മാറ്റി.
കോപർണി എന്ന ലേബലിനു വേണ്ടിയാണ് താരം ഇങ്ങനെ റാംപിലെത്തിയത്. ഫാബ്രിക്കൻ എന്ന മെറ്റീരിയൽ ആണ് ബെല്ലയുടെ ശരീരത്തില്‍ സ്പ്രേ ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ ഇതിന്‍റെ വീഡിയോയും പ്രചരിച്ചു. രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ ലൈക്ക് ചെയ്തത്. നിരവധി പേര്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയും കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു.
Also Read: പ്രായമൊക്കെ വെറും നമ്പറല്ലേ; മുത്തശ്ശിയുടെ 89-ആം ജന്മദിനം ആഘോഷമാക്കി കുടുംബം; വീഡിയോ