ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിച്ചത്. വനത്തിന് അരികിലുള്ള ഒരു പാർക്കിലെ ബെഞ്ചിൽ പെൺകുട്ടി ഉറങ്ങി കിടക്കുകയാണ്.
ദിവസവും പല തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകളും ഉള്‍പ്പെടും. ഇപ്പോഴിതാ ഒരു കരടിയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ഉറങ്ങി കിടക്കുന്ന ഒരു പെൺകുട്ടിയുടെ അടുത്ത് ഒരു കരടി വരുന്നതിന്‍റെ വീഡിയോ ആണിത്.
ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിച്ചത്. വനത്തിന് അരികിലുള്ള ഒരു പാർക്കിലെ ബെഞ്ചിൽ പെൺകുട്ടി ഉറങ്ങി കിടക്കുകയാണ്. അപ്പോൾ പെട്ടെന്ന് കരടി പാര്‍ക്കിലേയ്ക്ക് വരികയായിരുന്നു. ഉറങ്ങി കിടന്ന പെൺകുട്ടിയുടെ അരികില്‍ കരടി എത്തിയപ്പോഴും ധൈര്യത്തോടെ പെണ്‍കുട്ടി അവിടെ തന്നെ അനങ്ങാതെ കിടക്കുകയായിരുന്നു. ഭയം ഉള്ളില്‍ ഒതുക്കിയാണ് ഒന്നും അറിയാത്ത പോലെ പെണ്‍കുട്ടി അവിടെ തന്നെ കിടന്നത്. ഇതോടെ കരടി യുവതിയെ ഉപദ്രവിക്കാതെ അവിടെ നിന്നും മടങ്ങി പോവുകയും ചെയ്തു.
'videonation.teb' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് വീഡിയോ പ്രചരിച്ചത്.
വീഡിയോ വൈറലായതോടെ കരടിയെ ധൈര്യത്തോടെ നേരിട്ട പെണ്‍കുട്ടിയെ പ്രശംസിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ.
അതേസമയം, നടുറോഡില്‍ ഒരു കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റോഡിനു നടുവിൽ കണ്ടത് 15 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ ആണ്. ഫ്ലോറിഡയിലെ എവർഗ്ലേഡ് ദേശീയ പാര്‍ക്കിലാണ് സംഭവം. പാർക്കിലൂടെ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സഞ്ചാരികളുടെ സംഘമാണ് റോഡിനു നടുവിൽ കിടക്കുന്ന പാമ്പിന്റെ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞ പെരുമ്പാമ്പ് ഉടൻതന്നെ ഇഴഞ്ഞ് സമീപക്കുള്ള കാടിനുള്ളിലേക്ക് മറഞ്ഞു. ബർമീസ് പൈതൺ വിഭാഗത്തിൽപ്പെട്ട പാമ്പിനെ ആണ് കണ്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.
Also Read: സൈക്കിള്‍ ഓടിച്ചോണ്ട് യുവതിയുടെ നൃത്തം; വൈറലായി വീഡിയോ