വാലന്‍റൈന്‍സ് ഡേ സ്പെഷ്യല്‍ മെനുവുമായി ഒരു ബേക്കറി; ഫോട്ടോ വൈറല്‍

By Web Team  |  First Published Feb 9, 2023, 6:53 PM IST

വാലന്‍റൈന്‍സ് ഡേ പ്രമാണിച്ച് ഒരു ബേക്കറി തങ്ങളുടെ മെനു തന്നെ പുതുക്കിയിരിക്കുന്ന കാഴ്ചയാണ് വൈറലായിരിക്കുന്നത്. വടക്കേ ഇന്ത്യയില്‍ എവിടെയോ ആണ് ഈ ബേക്കറി. രാജാ ബേക്കറി എന്ന് ബോര്‍ഡില്‍ തന്നെ കാണാം. അതിനാല്‍ കടയുടെ പേര് വ്യക്തം. എന്നാല്‍ മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല. 


ഫെബ്രുവരി 14 കമിതാക്കളുടെ ദിനം അഥവാ വാലന്‍റൈന്‍സ് ഡേ ആയി ആഘോഷിക്കുകയാണ്. ഫെബ്രുവരി പതിനാലിന് മുമ്പായി തന്നെ വാലന്‍റൈന്‍സ് ഡേ ആഘോഷങ്ങള്‍ ചെറുതായി തുടങ്ങും. സോഷ്യല്‍ മീഡിയയിലാണ് കാര്യമായും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പോസ്റ്റുകളുമെല്ലാം കാണാറ്.

ഇപ്പോഴിതാ വാലന്‍റൈന്‍സ് ഡേ പ്രമാണിച്ച് ഒരു ബേക്കറി തങ്ങളുടെ മെനു തന്നെ പുതുക്കിയിരിക്കുന്ന കാഴ്ചയാണ് വൈറലായിരിക്കുന്നത്. വടക്കേ ഇന്ത്യയില്‍ എവിടെയോ ആണ് ഈ ബേക്കറി. രാജാ ബേക്കറി എന്ന് ബോര്‍ഡില്‍ തന്നെ കാണാം. അതിനാല്‍ കടയുടെ പേര് വ്യക്തം. എന്നാല്‍ മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല. 

Latest Videos

ഒരു ഇൻസ്റ്റഗ്രാം പേജിലാണ് ബേക്കറിയുടെ മെനു ബോര്‍ഡിന്‍റെ ഫോട്ടോ വന്നത്. വാലന്‍റൈന്‍സ് ഡേ പ്രമാണിച്ച് തങ്ങളുടെ കടയിലെ വിവിധ കേക്കുകളെ പ്രണയവുമായി ബന്ധപ്പെടുത്തി പേരിട്ട് വിളിച്ചിരിക്കുകയാണ് ഇവര്‍. ഓരോന്നിന്‍റെയും വിലനിലവാരവും കൂടെത്തന്നെ കൊടുത്തിട്ടുണ്ട്. കേക്കുകളുടെ പേരാണെങ്കില്‍ ബഹുരസമാണ്. 

'ഗേള്‍ഫ്രണ്ട് കേക്ക്', 'മെരാ ബാബു കേക്ക്', 'പെഹലാ പ്യാര്‍ കേക്ക്', 'എക് തര്‍ഫാ പ്യാര്‍ കേക്ക്', 'പ്യാര്‍ മേ ദോഖാ കേക്ക്', 'സിംഗിള്‍ കേലിയേ കേക്ക്', 'ബോയ്ഫ്രണ്ട് കേക്ക്' എന്നിങ്ങനെയെല്ലാമാണ് ബോര്‍ഡില്‍ കാണുന്ന വാലന്‍റൈന്‍സ് ഡേ സ്പെഷ്യല്‍ കേക്കുകള്‍. 

സംഭവം ഇപ്പോള്‍ ധാരാളം പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. രസകരമായ കമന്‍റുകളും ഫോട്ടോയ്ക്ക് ലഭിക്കുന്നുണ്ട്. ഗേള്‍ഫ്രണ്ട് കേക്കിനെക്കാള്‍ എന്തുകൊണ്ടാണ് ബോയ്ഫ്രണ്ട് കേക്കിന് വില കൂടുതലെന്നും പ്രേമത്തില്‍ വഞ്ചിക്കപ്പെട്ടവര്‍ക്ക് വേണ്ടിയും കേക്ക് ഉണ്ടാക്കണമായിരുന്നുവെന്നുമെല്ലാം പലരും കമന്‍റില്‍ എഴുതുകയും ചോദിക്കുകയും ചെയ്യുന്നു. 

ധാരാളം പേര്‍ 'സിംഗിള്‍' ആയവര്‍ക്ക് വേണ്ടിയുള്ള കേക്കും വണ്‍ സൈഡ് ലവ് കേക്കും കൂടുതലായി വിറ്റഴിയപ്പെടുമെന്നും അതുകൊണ്ടാവാം ഇവയ്ക്ക് കുറവ് വിലയിട്ടിരിക്കുന്നത് എന്നുമെല്ലാം തമാശരൂപത്തില്‍ കുറിച്ചിരിക്കുന്നു. എന്തായാലും വ്യത്യസ്തമായ ആശയം ബേക്കറിയുടെ പേര് കൂട്ടിയെന്ന് നിസംശയം പറയാം. 

 

Also Read:- 'ജോലിയില്ല, അതുകൊണ്ട് വണ്‍സൈഡ് പ്രേമം വിജയിക്കില്ല';ഉപമുഖ്യമന്ത്രിക്ക് യുവതിയുടെ കത്ത്

click me!