ഇത് ധരിക്കാന്‍ പറ്റുന്ന 'കേക്ക് ഡ്രസ്സ്'; വൈറലായി വീഡിയോ

By Web Team  |  First Published Feb 2, 2023, 6:24 PM IST

1.3 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു.  


വ്യത്യസ്തങ്ങളായ പല തരം വീഡിയോകളാണ് നാം ദിവസവും സോഷ്യല്‍ മീഡിയ വഴി കാണുന്നത്. ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് ഒരു വിഭാഗം കാഴ്ചക്കാര്‍ തന്നെയുണ്ട്. അത്തരമൊരു വ്യത്യസ്തമായ വീഡിയോ ആണ് സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. കേക്ക് കൊണ്ടുള്ള ഡ്രസ്സിന്‍റെ വീഡിയോ ആണ് സംഭവം. 

ധരിക്കാന്‍ യോഗ്യമായ ലോകത്തിലെ ഏറ്റവും വലിയ കേക്ക് ഡ്രസ്സ് തയ്യാറാക്കിയിരിക്കുകയാണ് സ്വിസ് ബേക്കര്‍. 131.15 കിലോ ഗ്രാം ഭാരം വരുന്ന കേക്ക് ഡ്രസ്സ് ഒരുക്കി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് നഡാഷ കൊലിന്‍. നഡാഷ കൊലിന്‍ എന്ന യുവതിയുടെ സ്വീറ്റികേക്സ് ആണ് ഇതിന് പിന്നില്‍. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് തന്നെയാണ് നഡാഷയുടെ കേക്ക് ഡ്രസ്സിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Latest Videos

വെള്ള നിറത്തിലുള്ള വിവാഹ വസ്ത്രത്തിന്‍റെ മാതൃകയിലാണ് സ്വീറ്റികേക്സ് ഇത്തരമൊരു പരീക്ഷണം നടത്തിയിരിക്കുന്നത്. 1.3 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു.  

 


 

അതേസമയം, ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഒരാളുടെ ട്വീറ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.  മധുരപ്രേമികളുടെയെല്ലാം ഇഷ്ടവിഭവമായ ഗുലാബ് ജാമുന്‍ ആണ് ഇയാള്‍ സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്തത്. രണ്ട് ഗുലാബ് ജാമുവിന് 400 രൂപയാണ് ഇവര്‍ നല്‍കിയിരിക്കുന്ന വിലയത്രേ! ഒപ്പം 80 ശതമാനം ഒരു ഓഫറും നല്‍കിയിട്ടുണ്ട്. അതായത് 80 രൂപ  കൊടുത്താല്‍ മതിയെന്ന്.  ഇതിന്‍റെ സ്ക്രീന്‍ഷോട്ടാണ് യുവാവ് തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

Also Read: ദോശയില്‍ ഇങ്ങനെയുമൊരു പരീക്ഷണം; വിമര്‍ശനവുമായി സൈബര്‍ ലോകം

click me!