മനുഷ്യ മുഖവും ആടിന്റെ രൂപവുമായി ആട്ടിൻകുട്ടി ജനിച്ചു: ദൈവമായി കണ്ട് ആരാധിച്ച് ഗ്രാമവാസികൾ

By Web Team  |  First Published Apr 9, 2021, 7:57 PM IST

ഗുജറാത്തിലെ സെൽതിപാദ ഗ്രാമത്തിലാണ് ആട്ടിൻകുട്ടി ജനിച്ചത്. നാല് കാലും ആടിന്റെ ചെവിയുമായി ജനിച്ച ആട്ടിൻകുട്ടിയുടെ മുഖവും മറ്റ് ശരീരഭാഗങ്ങൾ മനുഷ്യസമാനമാണെന്ന് ടെെംസ് നൗ റിപ്പോർട്ട് ചെയ്തു.
 


മനുഷ്യന്റെ മുഖത്തോട് സാമ്യമുള്ള മുഖവുമായി ജനിച്ച ആട്ടിൻകുട്ടിയെ ആരാധിച്ച് ഗുജറാത്തിലെ ഗ്രാമവാസികൾ. മുനുഷ്യന്റെ മുഖവും ആടിന്റെ രൂപവുമുള്ള ആട്ടിൻകുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഗുജറാത്തിലെ സെൽതിപാദ ഗ്രാമത്തിലാണ് ആട്ടിൻകുട്ടി ജനിച്ചത്. നാല് കാലും ആടിന്റെ ചെവിയുമായി ജനിച്ച ആട്ടിൻകുട്ടിയുടെ മുഖവും മറ്റ് ശരീരഭാഗങ്ങൾ മനുഷ്യസമാനമാണെന്ന് ടെെംസ് നൗ റിപ്പോർട്ട് ചെയ്തു.

Latest Videos

അജയ്ഭായ് വാസവ എന്ന കർഷകന്റെ വീട്ടിലാണ് ആട് ജനിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഈ ആട്ടിൻകുട്ടിയ്ക്ക് വാലില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജനിച്ച് പത്ത് മിനുട്ടിനുള്ളിൽ തന്നെ ആട് ചത്തുപോവുകയും ചെയ്തു. ആട്ടിൻക്കുട്ടി ചത്ത ശേഷം ജഡം കുഴിച്ചിടും മുൻപ് ആരതി ഉഴിഞ്ഞ് പൂക്കൾ സമർപ്പിച്ച് ഗ്രാമീണർ ഭക്തിപൂർവം ആരാധിക്കുകയും ചെയ്തു. 

തങ്ങളുടെ പൂർവികരുടെ പുനർജന്മമാണ് ഈ ആട്ടിൻകുട്ടി എന്നാണ് ഗ്രാമവാസികൾ പറയുന്നത്. ജനിതക വൈകല്യത്തോടെ ജനിക്കുന്ന മൃഗങ്ങളെ ആരാധിക്കുന്ന വാർത്തകൾ ഇതിനു മുമ്പും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

click me!