കുക്കിംഗ് വീഡിയോകളിലൂടെ പ്രശസ്തനായ കുഞ്ഞന്‍ ഷെഫിന്റെ പിറന്നാള്‍ പാചകം കണ്ടോ?

By Web Team  |  First Published Jan 7, 2021, 4:01 PM IST

ഒരു കിടിലന്‍ ചീസ് ചിക്കന്‍ റാപ്പ് ആണ് കോബ് പിറന്നാള്‍ ദിനത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. അമ്മയുടെ സഹായത്തോടെ തന്നെയാണ് ഇക്കുറിയും പാചകം. എങ്കിലും കാര്യങ്ങളെല്ലാം താന്‍ തന്നെയാണ് ചെയ്യുന്നതെന്ന പതിവ് ഭാവത്തില്‍ നിന്ന് മാറ്റമില്ല. പാചകത്തിനിടെ തന്നെ കോബിന്റെ ഭക്ഷണം കഴിപ്പും കാണാം


കുട്ടികളുടെ കളിയും ചിരിയുമെല്ലാം മുതിര്‍ന്നവരുടെ മാനസികാവസ്ഥകളെ വളരെ എളുപ്പത്തില്‍ സ്വാധീനിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് അല്‍പം മോശപ്പെട്ട അവസ്ഥയിലാണെങ്കില്‍ കുട്ടികളുമായി ബന്ധപ്പെട്ട എന്തെങ്കിലും വീഡിയോകള്‍ കാണുമ്പോള്‍ നമ്മള്‍ പെട്ടെന്ന് മനസ് തുറന്ന് ചിരിക്കുന്നത്. 

ലോക്ഡൗണ്‍ കാലത്ത് ഇത്തരത്തില്‍ ലക്ഷക്കണക്കിന് പേരെ കയ്യിലെടുത്തൊരു കുഞ്ഞ് വിരുതനുണ്ട്. ഓര്‍ക്കുന്നുണ്ടോ? ഷെഫ് കോബ്...?

Latest Videos

undefined

ഒരു വയസും ഏതാനും മാസവും മാത്രം പ്രായമുള്ള കോബ് എന്ന കുഞ്ഞിന്റെ കുക്കിംഗ് വീഡിയോകള്‍ ചുരുങ്ങിയ സമയത്തിനുള്ളിലാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നത്. ആരിലും വാത്സല്യം ജനിപ്പിക്കുന്ന ചലനങ്ങളും, ചിരിയും, ശബ്ദങ്ങളുമെല്ലാം കുഞ്ഞ് കോബിനെ നമ്മുടെ പ്രിയങ്കരനാക്കി. 

കോബിന് രണ്ട് വയസ് തികഞ്ഞിരിക്കുകയാണിപ്പോള്‍. പിറന്നാള്‍ സ്‌പെഷ്യല്‍ പാചക വീഡിയോയും കോബിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ അവന്റെ മാതാപിതാക്കളായ ആഷ്‌ലിയും കെയ്‌ലിയും ചേര്‍ന്ന് പങ്കുവച്ചിട്ടുണ്ട്. 

ഒരു കിടിലന്‍ ചീസ് ചിക്കന്‍ റാപ്പ് ആണ് കോബ് പിറന്നാള്‍ ദിനത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. അമ്മയുടെ സഹായത്തോടെ തന്നെയാണ് ഇക്കുറിയും പാചകം. എങ്കിലും കാര്യങ്ങളെല്ലാം താന്‍ തന്നെയാണ് ചെയ്യുന്നതെന്ന പതിവ് ഭാവത്തില്‍ നിന്ന് മാറ്റമില്ല. പാചകത്തിനിടെ തന്നെ കോബിന്റെ ഭക്ഷണം കഴിപ്പും കാണാം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KOBE EATS (@kobe_yn)


ഇരുപത് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് കോബിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രമുള്ളത്. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കോബ് പ്രശസ്തന്‍ തന്നെ. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KOBE EATS (@kobe_yn)


നിരവധി വീഡിയോകളാണ് കോബിന്റേതായി വൈറലായി പ്രചരിച്ചിട്ടുള്ളത്. എല്ലാം ഒന്നിനൊന്ന് രസകരം എന്ന് തോന്നിക്കുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KOBE EATS (@kobe_yn)

 

ഏതായാലും കുഞ്ഞ് കോബിന് പിറന്നാളാശംസകളറിയിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. ആരോഗ്യത്തോടുകൂടി ദീര്‍ഘകാലം സന്തോഷമായി ജീവിക്കാന്‍ കുഞ്ഞ് ഷെഫിന് കഴിയട്ടെ എന്ന് നമുക്കും ആശംസിക്കാം.

Also Read:- പക്ഷിപ്പനി; മുട്ടയും കോഴിയിറച്ചിയും കഴിക്കുന്നതിന് മുമ്പ് അറിയേണ്ടത്...

click me!