Hair Care: തലമുടി വളരാന്‍ കഴിക്കാം വിറ്റാമിന്‍ ബി അടങ്ങിയ ഈ ഭക്ഷണങ്ങള്‍...

By Web Team  |  First Published Sep 21, 2022, 2:23 PM IST

ബി വിറ്റാമിനുകളില്‍ ബയോട്ടിന്‍(ബി7), ഫോളേറ്റ്(ബി9), വിറ്റാമിന്‍ ബി12 എന്നിവയാണ് തലമുടിയുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും സ്വാധീനിക്കുന്നത്. 


തലമുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. തലമുടി വളരാൻ പോഷക​ഗുണമുള്ള ഭക്ഷണം കഴിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.  ബി കോംപ്ലക്‌സ് വിറ്റാമിനുകളും മുടിയുടെ വളര്‍ച്ചയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു. 

ബി വിറ്റാമിനുകളില്‍ ബയോട്ടിന്‍(ബി7), ഫോളേറ്റ്(ബി9), വിറ്റാമിന്‍ ബി12 എന്നിവയാണ് തലമുടിയുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും സ്വാധീനിക്കുന്നത്. തലമുടിയുടെ വളര്‍ച്ചയ്ക്കായി വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം...

Latest Videos

ഒന്ന്...

പാലും പാലുത്പന്നങ്ങളുമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമായ പാലും പാലുത്പന്നങ്ങളും ബയോട്ടിന്റെ കലവറ ആണ്. തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ബയോട്ടിന്‍ അത്യന്താപേക്ഷിതമായ ഘടകമാണ്. അതിനാല്‍ പാലും പാലുത്പന്നങ്ങളായ തൈര്, ചീസ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിക്ക് നല്ലതാണ്. 

രണ്ട്...

ഇലക്കറികളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീര, മല്ലിയില, ഉലുവ ഇല തുടങ്ങി എല്ലാ ഇലക്കറികളിലും ഫോളേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. മുടിക്ക് ബലം നല്‍കുന്നതിന് ഇത് നിര്‍ണ്ണായകമായ ഘടകമാണ്.

മൂന്ന്...

മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ മുട്ട തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ എന്ന ഘടകം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. ഇത് കൂടാതെ മുട്ടയില്‍ ബി12 വിറ്റാമിനും ധാരാളമായി അടങ്ങിയിട്ടുണ്ട്. തലമുടിയുടെ ആരോഗ്യത്തിന് പ്രധാനമായി വേണ്ടത് പ്രോട്ടീനാണ്. അതിനാല്‍ മുട്ട കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും. 

നാല്...

മത്സ്യം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മത്സ്യത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കൂടാതെ വിറ്റാമിന്‍ ബി3, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ബ12 എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയെല്ലാം തലമുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. 

അഞ്ച്...

വിറ്റാമിന്‍ ബി1-ന്‍റെ കലവറകളാണ് ന്ട്‌സും സീഡുകളും. ഇവയും തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. ഇതിനായി ബദാം, ചിയ സീഡ്സ് എന്നിവ കഴിക്കാം. ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, വിറ്റാമിന്‍ ഇ, ബി1, ബി6 എന്നിവ അടങ്ങിയ ബദാം തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയ ഇവ തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാണ്. 

ആറ്...

അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ ബി2, ബി3 എന്നിവയെല്ലാം അവക്കാഡോയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ തലമുടി വളരുന്നതിന് സഹായിക്കും. 

Also Read: പുല്ല് ഉപയോഗിച്ച് പുരികവും കൺപീലിയും; സൗന്ദര്യ പരീക്ഷണവുമായി യുവതി

click me!