മെഹന്ദിയ്ക്ക് അണിഞ്ഞത് മുത്തശ്ശിയുടെ കമ്മല്‍; 39,000 സ്വരോസ്‌കി ക്രിസ്റ്റലുകളുള്ള ലെഹങ്കയില്‍ അഥിയ

By Web Team  |  First Published Jan 31, 2023, 7:35 AM IST

39,00 സ്വരോസ്‌കി ക്രിസ്റ്റലുകളാല്‍ മനോഹരമാക്കിയ ചിക്കന്‍കാരി ലെഹങ്കയാണ് അഥിയ മെഹന്ദിയാഘോഷങ്ങളില്‍ ധരിച്ചിരുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള ജോര്‍ജറ്റ് ലെഹങ്കയില്‍ ബേബി പേള്‍, സ്വീക്വന്‍സുകളും പിടിപ്പിച്ചിരുന്നു. 


ബോളിനുഡ് നടി അഥിയ ഷെട്ടിയും ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലും ഒരാഴ്ച മുമ്പാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ അഥിയയുടെ പിതാവും നടനുമായ സുനില്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ മനോഹര ചിത്രങ്ങള്‍ അഥിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. അഫിയുടെ മെഹന്ദി ചടങ്ങിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

39,00 സ്വരോസ്‌കി ക്രിസ്റ്റലുകളാല്‍ മനോഹരമാക്കിയ ചിക്കന്‍കാരി ലെഹങ്കയാണ് അഥിയ മെഹന്ദിയാഘോഷങ്ങളില്‍ ധരിച്ചിരുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള ജോര്‍ജറ്റ് ലെഹങ്കയില്‍ ബേബി പേള്‍, സ്വീക്വന്‍സുകളും പിടിപ്പിച്ചിരുന്നു. ലെഹങ്കയോടൊപ്പം ആരാധക ശ്രദ്ധ പിടിച്ചുപറ്റിയത് അഥിയയുടെ വലിയ ആന്റിക് കമ്മലായിരുന്നു. മുത്തശിയുടെ കമ്മലാണ് അഥിയ മെഹന്ദി ചടങ്ങിന് അണിഞ്ഞതെന്നാണ് അഥിയയുടെ സ്റ്റൈലിസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Ami Patel (@stylebyami)

 

വിവിധ നിറത്തിലെ മുത്തുകള്‍ പതിപ്പിച്ച ചന്ദ്രന്റെ ആകൃതിയിലുള്ള ഡിസൈനാണ് കമ്മലിന്റെ പ്രത്യേകത. ഡയമണ്ട് മോതിരവും നെറ്റിച്ചുട്ടിയും ആണ് മറ്റ് ആക്സസറീസ്. 

 

അതേസമയം, ഇളം പിങ്ക് നിറത്തിലുള്ള ചികന്‍കാരി ലെഹങ്കയായിരുന്നു അഥിയയുടെ വിവാഹവേഷം. പൂക്കളും ഇലകളും തുന്നിപ്പിടിപ്പിച്ച ലെഹങ്കയോടൊപ്പം ഫുള്‍ സ്ലീവ് ബ്ലൗസാണ് താരം ധരിച്ചത്. നീണ്ട ദുപ്പട്ടയും ലെഹങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. അനാമിക ഖന്നയാണ് ഈ ലെഹങ്ക ഡിസൈന്‍ ചെയ്തത്. ഹെവി കുന്തന്‍ ചോക്കറും ഹെവി കമ്മലുകളും മാംഗ് ടിക്കയുമാണ് അന്ന് താരം ധരിച്ചത്. മിനിമല്‍ മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്. 

 

'പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഞങ്ങള്‍ക്ക് ഏറ്റവും സന്തോഷം നല്‍കിയ വീട്ടില്‍വെച്ച് ഞങ്ങള്‍ വിവാഹിതരായി. ഞങ്ങള്‍ നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ഥനയും തേടുന്നു'- വിവാഹ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ട് അഥിയ കുറിച്ചു.

Also Read: വളക്കാപ്പ് ചടങ്ങില്‍ നിറചിരിയോടെ ഷംന കാസിം; വൈറലായി വീഡിയോ

click me!