ഇപ്പോഴിതാ ഒരു ആര്‍ട്ടിസ്റ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് ഉപയോഗിച്ച് തയ്യാറാക്കിയ ഏതാനും ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമില്‍ ശ്രദ്ധ നേടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് അഥവാ 'നിര്‍മ്മിത ബുദ്ധി'യെ അടിസ്ഥാനപ്പെടുത്തി പല കംപ്യൂട്ടര്‍ ആപ്ലിക്കേഷനുകളും ഇന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഓരോ സമയത്തും ഓരോ വിഷയങ്ങളാണ് ട്രെൻഡില്‍ വരിക. നിലവില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസുപയോഗിച്ച് തയ്യാറാക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിക്കുന്നത്. പലരും തങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള ചിത്രങ്ങള്‍ തയ്യാറാക്കി പങ്കുവയ്ക്കുന്നുണ്ട്.
ഇപ്പോഴിതാ ഒരു ആര്‍ട്ടിസ്റ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് ഉപയോഗിച്ച് തയ്യാറാക്കിയ ഏതാനും ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമില്‍ ശ്രദ്ധ നേടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് അഥവാ 'നിര്‍മ്മിത ബുദ്ധി'യെ അടിസ്ഥാനപ്പെടുത്തി പല കംപ്യൂട്ടര്‍ ആപ്ലിക്കേഷനുകളും ഇന്നുണ്ട്.
ചിത്രങ്ങള്‍ തയ്യാറാക്കാൻ തന്നെ വിവിധ ആപ്പുകളുടെ സഹായം ഇത്തരത്തില്‍ തേടാവുന്നതാണ്. വളരെ ഭംഗിയായും, മിഴിവോടെയും ചിത്രങ്ങള്‍ തയ്യാറാക്കാൻ ഈ ആപ്പുകള്‍ സഹായിക്കും.
ജയേഷ് സച്‍ദേവ് എന്ന ആര്‍ട്ടിസ്റ്റിന്‍റെ വ്യത്യസ്തമായ ആശയം വിനിമയം ചെയ്യുന്ന ചിത്രങ്ങളാണ് ഇൻസ്റ്റയില്‍ കാര്യമായ ശ്രദ്ധ നേടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് ഉപയോഗിച്ച് ഏതാനും വനിതാ ബഹിരാകാശ യാത്രികരെ വധുവിന്‍റെ വേഷത്തിലാക്കിയാണ് ഇദ്ദേഹം ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഈ ആശയത്തിന് കയ്യടി ലഭിക്കുന്നതിനൊപ്പം തന്നെ ചിത്രങ്ങളുടെ മനോഹാരിതയ്ക്കും ജയേഷിന് വൻ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. നോക്കുംതോറും അത്രയും ആഴം തോന്നിപ്പിക്കുന്ന, അതേസമയം 'ഫാന്‍റസി'യുടെ തലത്തിലേക്കും നമ്മെ കടത്തിവിടുന്ന രചനകളാണ് ഓരോ ചിത്രവും.
ബഹിരാകാശയാത്രികരുടെ വേഷത്തിന് മുകളില്‍ തന്നെ വധുവിന്‍റെ ഒരുക്കങ്ങളെല്ലാം പിടിപ്പിച്ചുകൊണ്ട് തീര്‍ത്തും വ്യത്യസ്തമാണ് ജയേഷ് ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ബഹിരാകാശയാത്രികര്‍ അണിയുന്ന ഹെല്‍മെറ്റ് വരെ ചിത്രത്തില്‍ കാണാം. എന്നാലിതെല്ലാം ഒന്നൊന്നിനോട് ഇണങ്ങിക്കിടക്കും വിധം ക്രിയാത്മകമായ ആവിഷ്കാരമായാണ് കാണപ്പെടുന്നത്.
നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ തങ്ങളുടെ അഭിപ്രായമറിയിച്ചിരിക്കുന്നത്. ആത്മവിശ്വാസവും ധൈര്യവുമുള്ള സ്ത്രീകളാണ് ബഹിരാകാശയാത്രികര്‍, ഇവരില്‍ വധുവിന്‍റെ വര്‍ണാഭമായ വേഷം കാണാൻ കഴിയുന്ന ഭാവന തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ആ ജോലി ജയേഷ് മികച്ചതായി ചെയ്തിരിക്കുന്നുവെന്നും കമന്‍റുകളില്‍ അഭിപ്രായങ്ങള്‍ വന്നിരിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ പരക്കെയാണ് ആളുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. പലരുടെയും ചിത്രങ്ങള്‍ ഇത്തരത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതാണ്.
Also Read:- ദാമ്പത്യത്തില്‍ നിര്‍ണായക തീരുമാനമെടുക്കണം; യുവതി അഭിപ്രായം ചോദിച്ചത് കംപ്യൂട്ടറിനോട്