കാഴ്ചയില്‍ തന്നെ എഴുപതോ അതിലധികമോ എല്ലാം പ്രായം തോന്നിക്കുന്ന വൃദ്ധൻ റോഡരികില്‍ ചെറിയൊരു ഡെസ്കും മറ്റും സജ്ജീകരിച്ച് സ്റ്റൗ ഉപയോഗിച്ച് ബോണ്ടയും മറ്റും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? എന്നാല്‍ ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും കണ്ടുകഴിഞ്ഞ് അധികം വൈകാതെ തന്നെ നാം മറന്നുപോകാറുണ്ട്.
എന്നാല്‍ ചില വീഡിയോകള്‍ കണ്ടുതീര്‍ന്നാലും അത്ര പെട്ടെന്നൊന്നും നമ്മുടെ മനസില്‍ നിന്ന് മാഞ്ഞുപോകില്ല. അത്രമാത്രം നമ്മെ സ്പര്‍ശിക്കുന്നതോ സ്വാധീനിക്കുന്നതോ ആയ കാഴ്ചകളായിരിക്കും ഇവ.
undefined
സമാനമായ രീതിയില്‍ കണ്ടവരുടെയെല്ലാം ഹൃദയം കവര്‍ന്ന് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ആര്‍ട്ടിസ്റ്റായ ഒരു യുവാവ് വഴിയരികില്‍ സ്നാക്സ് കച്ചവടം ചെയ്യുന്ന വൃദ്ധനെ സന്തോഷിപ്പിക്കാൻ ചെയ്തൊരു സംഗതിയാണ് വീഡിയോയില്‍ കാണുന്നത്.
കാഴ്ചയില്‍ തന്നെ എഴുപതോ അതിലധികമോ എല്ലാം പ്രായം തോന്നിക്കുന്ന വൃദ്ധൻ റോഡരികില്‍ ചെറിയൊരു ഡെസ്കും മറ്റും സജ്ജീകരിച്ച് സ്റ്റൗ ഉപയോഗിച്ച് ബോണ്ടയും മറ്റും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. പരിമിതമായ ജീവിതസാഹചര്യങ്ങളാണ് ഇദ്ദേഹത്തിനുള്ളതെന്ന് ഈ കാഴ്ചയിലൂടെ തന്നെ വ്യക്തമാകുന്നതാണ്.
ബംഗലൂരുവില്‍ നിന്നുള്ള മനോജ് എന്ന ആര്‍ട്ടിസ്റ്റ് ഇദ്ദേഹത്തിനരികില്‍ വന്ന് ആദ്യം സ്നാക്സ് വാങ്ങിക്കുകയാണ്. ശേഷം അവിടെ തന്നെ ഇരുന്ന് ഇദ്ദേഹമറിയാതെ ഇദ്ദേഹത്തിന്‍റെ ചിത്രം വരയ്ക്കുകയാണ്. ശേഷം താൻ വരച്ച ചിത്രവുമായി മനോജ് വൃദ്ധന്‍റെ അരികിലേക്ക് ചെല്ലുന്നു. ചിത്രം കാണിക്കുകയും ചെയ്യുന്നു.
തന്‍റെ ചിത്രമാണ് അത് എന്ന് മനസിലാക്കിയതോടെ ഇദ്ദേഹം സന്തോഷത്തോടെ ചിരിക്കുകയാണ്. ഈ ചിരിയാണ് വീഡിയോയുടെ 'ഹൈലൈറ്റ്' എന്ന് വീഡിയോ കണ്ട ഏവരും പറയുന്നു. വീണ്ടും വീണ്ടും ഇദ്ദേഹം ആ ചിത്രത്തിലേക്ക് നോക്കിയിരിക്കുന്നതും വീഡിയോയില്‍ കാണാം.
ഇതൊക്കെയാണ് കാണേണ്ട സന്തോഷമെന്നും കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും മാത്രം സാധ്യമാകുന്ന 'മാജിക്' ആണിതെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റ് ബോക്സില്‍ കുറിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് പേരാണ് നാല് ദിവസത്തിനുള്ളില്‍ വീഡിയോ കണ്ടിരിക്കുന്നത്. ധാരാളം പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
വീഡിയോ കാണാം...
Also Read:- ഫോൺ നോക്കി ഭക്ഷണം കഴിക്കവെ വൻ അബദ്ധം; രസകരമായ വീഡിയോ കണ്ടുനോക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...