സ്വന്തമായി ചെയ്‌ത രണ്ട് ലക്ഷത്തിന്റെ ഡ്രസ്സാണ് ധരിച്ചതെന്ന് ആരതി പറഞ്ഞു. രണ്ട് വസ്ത്രങ്ങൾ ഡിസെെൻ ചെയ്യണമെന്നാണ് ആദ്യം വിചാരിച്ചിരുന്നത്. എന്നാൽ, സമയം കിട്ടാത്ത കൊണ്ടാണ് ഒരു വസ്ത്രം മതിയെന്ന് തീരുമാനിച്ചത്. നാല് ദിവസം കൊണ്ടാണ് വിവാഹ നിശ്ചയ വസ്ത്രം പൂർത്തിയാക്കിയത്.
ബിഗ് ബോസ് സീസൺ നാലിന്റെ ജനപ്രിയ മത്സരാർത്ഥി ഡോക്ടർ റോബിൻ രാധാകൃഷ്ണനും (Robin Radhakrishnan) ആരതി പൊടിയും (Arati Podi) തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വാർത്ത നാം അറിഞ്ഞതാണ്. ആഢംബര പൂർണമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ബിഗ് ബോസിന്റെ തുടക്കത്തിൽ അധികം ആരും ശ്രദ്ധിക്കാതെ പോയൊരു മത്സരാർഥിയായിരുന്നു റോബിൻ. ബിഗ് ബോസ് പ്രേക്ഷകരുടെ പ്രിയ താരമായി റോബിൻ മാറി. ഫാഷൻ ഡിസൈനർ ആയ ആരതി പൊടി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത് ഇവരുടെ വിവാഹ നിശ്ചയമാണ്. ഇപ്പോഴിതാ, വിവാഹ നിശ്ചയ വസ്ത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വച്ചിരിക്കുകയാണ് ആരതി. സ്വന്തമായി ചെയ്‌ത രണ്ട് ലക്ഷത്തിന്റെ ഡ്രസ്സാണ് ധരിച്ചതെന്ന് ആരതി പറഞ്ഞു.
രണ്ട് വസ്ത്രങ്ങൾ ഡിസെെൻ ചെയ്യണമെന്നാണ് ആദ്യം വിചാരിച്ചിരുന്നത്. എന്നാൽ, സമയം കിട്ടാത്ത കൊണ്ടാണ് ഒരു വസ്ത്രം മതിയെന്ന് തീരുമാനിച്ചത്. നാല് ദിവസം കൊണ്ടാണ് വിവാഹ നിശ്ചയ വസ്ത്രം പൂർത്തിയാക്കിയത്. 10 സ്റ്റാഫുകളാണ് കടയിൽ ഇപ്പോഴുള്ളത്. കസ്റ്റർമേഴ്സിന് കൊടുക്കേണ്ട തിരക്കിനിടയിലാണ് ഈ ബ്രെഡൽ ലെഹങ്ക ചെയ്ത് തീർത്തത്. കെെ കൊണ്ട് നിർമ്മിച്ചതാണ് ഈ ലെഹങ്ക എന്നും ആരതി പറയുന്നു. വയലറ്റ് ഏറെ ഇഷ്ടമുള്ള നിറമാണ്. അത് കൊണ്ടാണ് ഈ കളർ തിരഞ്ഞെടുത്തതെന്ന് ആരതി പൊടി പറഞ്ഞു.
' ഇന്ന് ഞാൻ വളരെ സന്തുഷ്ടയാണ്. കാരണം എന്റെ അഭിലാഷങ്ങളുടെ പകുതിയും ഞാൻ നേടിയിട്ടുണ്ട്. ഒരു സംരംഭക, ഒരു ഡിസൈനർ, ഒരു നടി എന്നീ നിലകളിൽ എന്റെ ഭാവി പ്രൊഫഷണൽ ജീവിതം. ഇപ്പോൾ ഞാൻ എന്റെ കുടുംബ ജീവിതത്തിലേക്ക് ചുവടുവെക്കാൻ പോവുകയാണ്. എന്റെ കുടുംബ ജീവിതവും തൊഴിൽ ജീവിതവും വിജയിച്ചതിൽ ഞാൻ വളരെ സന്തുഷ്ടയാണ്. ഞാൻ വളരെ സന്തോഷവതിയാണ്, കാരണം നാളെ ഞാൻ വിവാഹ നിശ്ചയം നടത്തുന്ന വ്യക്തി ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഭാവിയിലും അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും എനിക്കും വേണം. നാളെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്...' - എന്നായിരുന്നു വിവാഹ നിശ്ചയത്തെ കുറിച്ച് ആരതി കുറിച്ചത്.