മുംബൈയില്‍ നടക്കുന്ന ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
മാതാപിതാക്കളാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം അനുഷ്ക ശർമയും ക്രിക്കറ്റ് താരം വിരാട് കോലിയും. അമ്മയാകാനൊരുങ്ങുന്നുവെന്ന വാർത്ത ഇരുവരും ചേർന്നുള്ള ചിത്രം സഹിതം പങ്കുവച്ചാണ് അറിയിച്ചത്. ഇപ്പോഴിതാ ഗർഭകാലം ആസ്വദിക്കുന്ന അനുഷ്കയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മഞ്ഞ നിറത്തിലുള്ള മിനി ഡ്രസ്സില്‍ സുന്ദരിയായിരിക്കുകയാണ് അനുഷ്ക. ഏറേ സന്തോഷവതിയായ താരത്തെയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്.
മുംബൈയില്‍ നടക്കുന്ന ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വളരെ അയഞ്ഞ എന്നാല്‍ ഭംഗിയുള്ള ഈ മിനി ഡ്രസ്സിന്‍റെ പുറകെയാണ് ഇപ്പോള്‍ ഫാഷന്‍ ലോകവും.
എംബ്രോയിഡറി ഡിസൈനുകളാല്‍ മനോഹരമായ ഈ ഡ്രസ്സിന്‍റെ വില 16,900 രൂപയാണ്.
Also Read: ഗർഭിണിയായ അനുഷ്കയുടെ പ്രിയ ഭക്ഷണം; വീഡിയോ പങ്കുവച്ച് താരം...